ശ്രീ ശ്രീയുടെ അയോധ്യാ സന്ദര്‍ശനം; സുന്നി വഖഫ് ബോര്‍ഡിന് 20 കോടി വാഗ്ദാനം ചെയ്തെന്ന് ആരോപണം
|വിവിധ മുസ്‍ലിം, ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനിടെയിലും തുടരുന്ന ശ്രീ ശ്രീ രവിശങ്കറിന്‍റെ അയോധ്യ മധ്യസ്ഥ ചര്‍ച്ചയ്ക്കെതിരെ ഗുരുതരമായ ആരോപണമാണ് ബാബറി മസ്ജിദ് കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡ നേതാവ് ഉന്നയിച്ചത്
അയോധ്യ കേസില്‍ നിന്ന് പിന്മാറാന്‍ സുന്നി വഖഫ് ബോര്‍ഡിന് പണവും ഭൂമിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി കേസിലെ കക്ഷികളായ നിര്‍മോഹി അഖാഡാ നേതാവ് രംഗത്ത്. ശ്രീ ശ്രീ രവിശങ്കറിന്‍റെ മധ്യസ്ഥ ചര്‍ച്ച ഇതിന് മറപിടിക്കലാണെന്ന് നിര്‍മോഹി അഖാഡാ നേതാവ് മഹന്ദ് ദിനേന്ദ്ര ദാസ് ആരോപിച്ചു. ആരോപണം സുന്നി വഖഫ് ബോര്‍ഡ് നിഷേധിച്ചെങ്കിലും അയോധ്യ സന്ദര്‍ശനത്തിനെത്തിയ ശ്രീ ശ്രീ രവിശങ്കര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
വിവിധ മുസ്‍ലിം, ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനിടെയിലും തുടരുന്ന ശ്രീ ശ്രീ രവിശങ്കറിന്‍റെ അയോധ്യ മധ്യസ്ഥ ചര്‍ച്ചയ്ക്കെതിരെ ഗുരുതരമായ ആരോപണമാണ് ബാബറി മസ്ജിദ് കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡ നേതാവ് ഉന്നയിച്ചത്. കേസിലെ എതിര്‍കക്ഷിയായ സുന്നി വഖഫ് ബോര്‍ഡിന് 20 കോടി രൂപയും ഭൂമിയും നല്‍കി കേസ് തീര്‍പ്പാക്കാനുള്ള ധാരണയുണ്ടാക്കിയെന്ന് നിര്‍മോഹി അഖാഡ നേതാവ് ദിനേന്ദ്ര ദാസ് പറഞ്ഞു. ഇതിന് മറപിടിക്കാനാണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ മധ്യസ്ഥശ്രമങ്ങളെന്നും അദ്ദേഹം ആരോപിച്ചു. നീക്കങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന ആരോപണവുമുണ്ട്. എന്നാല്‍ ആരോപണം സുന്നി വഖഫ് ബോര്‍ഡ് നിഷേധിച്ചു. അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീ ശ്രീ രവിശങ്കര്‍ പക്ഷെ ഇതിനോട് പ്രതികരിച്ചില്ല.
അയോധ്യയിലെ തര്‍ക്ക ഭൂമി സന്ദര്‍ശിച്ച ശ്രീ ശ്രീ രവിശങ്കര്‍ വിവിധ സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ അതിനെതിരെയുള്ള അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് മുന്‍ ബിജെപി എംപിയായ രാം വിലാസ് വേദാന്തി കുറ്റപ്പെടുത്തി.