കെയുഡബ്ല്യുജെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
|ഇന്ത്യയുടെ പാരമ്പര്യവും സംസ്ക്കാരവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി എകെ ആന്റണി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ആട്ടിപ്പുറത്താക്കാനുള്ള കേന്ദ്രനീക്കം ഇതിന്റെ തെളിവാണ്. കെയുഡബ്യൂജെ ഡല്‍ഹി..
ഇന്ത്യയുടെ പാരമ്പര്യവും സംസ്ക്കാരവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി എകെ ആന്റണി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ആട്ടിപ്പുറത്താക്കാനുള്ള കേന്ദ്രനീക്കം ഇതിന്റെ തെളിവാണ്. കെയുഡബ്യൂജെ ഡല്‍ഹി ഘടകത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആന്റണി.
പീഡിപ്പിക്കപ്പെട്ടവര്‍ക്ക് എന്നും വാതില്‍ തുറന്നുകൊടുത്തിരുന്ന രാജ്യമാണ് നമ്മുടേത്. ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്കും ലങ്കന്‍ അഭയാര്ത്ഥികള്ക്കുമെല്ലാം അഭയം നല്കിയ നമ്മുടെ പാരന്പര്യം പക്ഷെ ഇപ്പോള്‍ വെല്ലുവിളി നേരിടുകയാണെന്ന് ആന്റണി പറഞ്ഞു. സത്യം പറയാനുള്ള സ്വാതന്ത്യം രാജ്യത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അധികാരത്തിന്റെ വിവിദതലങ്ങളിലിരിക്കുന്നവര് ചോദ്യങ്ങളെ വെറുക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി.
പ്രമുഖമാധ്യമപ്രവര്ത്തകരുടേയും എഴു്തുകാരുടേയും ലേഖനങ്ങളും അഭിമുഖങ്ങളുമുണ്ട് വെബ്സൈറ്റില്‍. വാര്‍ത്തകള്‍ക്കപ്പുറം രാജ്യതലസ്ഥാനത്തെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സര്ഗാത്മകസൃഷ്ടികള്ക്കും വേദിയാകും വെബ്സൈറ്റ്. ഉദ്ഘാടനത്തോടനുബന്ധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ആര് പ്രസന്നന് ഡല്‍ഹിയുടെ അറിയാകഥകള്‍ സംബന്ധിച്ച ദൃശ്യവിവരണവും നല്കി. അവാര്‍ഡുകള്‍ നേടിയ മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.