അണ്ണാ ഹസാരെയുടെ സമരം രണ്ടാം ദിവസത്തിലേക്ക്
|ജന്‍ലോക്പാല്‍ നടപ്പാക്കുക, കര്‍ഷ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
ജന്‍ലോക്പാല്‍ നടപ്പാക്കുക, കര്‍ഷ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള അണ്ണാ ഹസാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയിലെ രാം ലീല മൈതാനത്താണ് സമരം. ലോക്പാല്‍ സമിതി രൂപീകരിക്കാത്തതുമായി ബന്ധപ്പെട്ട് 30 കത്തുകളയച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.
2011ല്‍ യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ അഴിമതി വിരുദ്ധ സമരത്തിന് ശേഷം ഒരിക്കല്‍ കൂടി അത്തരമൊരു സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അണ്ണാ ഹസാരെ.അതേ വേദിയായ രാംലീല മൈതാനിയില്‍ തന്നെ. മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹസാരെ ഉന്നയിക്കുന്നത്.
ലോക്പാല്‍ സമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കുന്നില്ല. 30 കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചു. മറുപടി ഉണ്ടായില്ല. കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. സമരം ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ശ്രമം നടത്തുന്നു എന്ന ആരോപണവും ഹസാരെ ഉന്നയിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ തൂക്കിലേറ്റിയ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷി ദിനമായ ഇന്നലെയാണ് ഹസാരെയും സമരം ആരംഭിച്ചത്.