India
ഛത്തീസ്‍ഗഡ് തെരഞ്ഞെടുപ്പിനായി ആം ആദ്‍മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിഛത്തീസ്‍ഗഡ് തെരഞ്ഞെടുപ്പിനായി ആം ആദ്‍മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
India

ഛത്തീസ്‍ഗഡ് തെരഞ്ഞെടുപ്പിനായി ആം ആദ്‍മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Khasida
|
22 May 2018 1:16 PM GMT

ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ്

ഈ വര്‍ഷം അവസാനം നടക്കുന്ന ഛത്തീസ്‍ഗഡ് തെരഞ്ഞെടുപ്പിനായി ആം ആദ്‍മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഛത്തീസ്‍ഗഡിന്റെ ചുമതലയുള്ള മന്ത്രി ഗോപാല്‍ റായി ആണ് 31 പേരുടെ പട്ടിക പുറത്തിറക്കിയത്.


ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഛത്തീസ്‍ഗഡ് തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ മത്സരിക്കാനാണ് ആം ആദ്‍മി പാര്‍ട്ടിയുടെ തീരുമാനം. ഇതില്‍ ആദ്യഘട്ട പട്ടികയായി 31 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പുറത്ത് വിട്ടത്. ഡല്‍ഹി മന്ത്രിയും ഛത്തീസ്‍ഗഡിന്റെ ചുമതലയുമുള്ള ഗോപാല്‍ റായി ആണ് പട്ടിക പുറത്തിറക്കിയത്. പാര്‍ട്ടിയുടെ മുന്‍ എം എല്‍ എ യും ബുദ്ധിജീവി വീഭാഗത്തിലെ അംഗങ്ങളും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. വീട് വീടാന്തരം കയറിയുള്ള പ്രചരണമാണ് ഉദ്ദേശിക്കുന്നതെന്നും പണത്തിന്‍റെ ശക്തിയിലല്ല ജനങ്ങളുടെ ശക്തിയിലാണ് തെരഞ്ഞെടുപ്പിനെ നേടുകയെന്നും ഗോപാല്‍ റായി പറഞ്ഞു. 2013 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റ് നേടിയാണ് അധികാരത്തില്‍ എത്തിയത്. രണ്ടാമതെത്തിയ കോണ്‍ഗ്രസ് 39 ഉം സീറ്റും നേടിയിരുന്നു.

Similar Posts