India
ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രിം കോടതിജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രിം കോടതി
India

ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രിം കോടതി

Jaisy
|
23 May 2018 4:21 PM GMT

പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ പശ്ചിമ ബംഗാൾ ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിക്കണം

ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണം എന്ന് സുപ്രിം കോടതി. പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ പശ്ചിമ ബംഗാൾ ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിക്കണം. മെയ് 8 ന് റിപ്പോർട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കർണ്ണന്റെ ഉത്തരവുകൾ നടപ്പാക്കരുതെന്നു കോടതികൾക്കും കമ്മീഷനുകൾക്കും സർക്കാർ അധികൃതർക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. ഫെബ്രുവരി 8 ന് ശേഷമുള്ള ഉത്തരവുകളാണ് നടപ്പാക്കാതിരിക്കേണ്ടത്. കര്‍ണനെ കൌണ്‍സിലിംഗിന് വിധേയമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Related Tags :
Similar Posts