India
അര്‍ണബിനും റിപ്പബ്ലിക്കിനും ധാര്‍മ്മികത ഇല്ല: ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചുഅര്‍ണബിനും റിപ്പബ്ലിക്കിനും ധാര്‍മ്മികത ഇല്ല: ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു
India

അര്‍ണബിനും റിപ്പബ്ലിക്കിനും ധാര്‍മ്മികത ഇല്ല: ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു

Khasida
|
23 May 2018 9:13 PM GMT

കൂടുതല്‍ ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നു

അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ടി വി ചാനല്‍ ആരംഭിച്ച് ആഴ്ചകളാകും മുമ്പേ ആദ്യ രാജി. ചാനലിലെ ബിസിനസ് റിപ്പോര്‍ട്ടറും അവതാരകയുമായ മാധ്യമപ്രവര്‍ത്തക ചെയ്റ്റി നെരൂലയാണ് രാജി വെച്ചത്. സിഎന്‍എന്‍-ഐബിഎന്‍, ഇ ടി നൗ, വിയോണ്‍ ടി.വി എന്നീ സ്ഥാപനങ്ങളിലും ബിസിനസ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ചെയ്റ്റി.

അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചാനല്‍ അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നെരൂലയുടെ രാജി. രാജി സംബന്ധിച്ച് റിപ്പബ്ലിക്ക് ചാനലിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. അര്‍ണാബിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എഡിറ്റോറിയല്‍ വിഭാഗത്തിന് പുറമേ സാങ്കേതിക വിഭാഗത്തില്‍ നിന്നും ജീവനക്കാരും രാജിക്കൊരുങ്ങുന്നതായാണ് സൂചന.

മെയ് ആറിനാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. സംപ്രേക്ഷണം ആരംഭിച്ച് പത്ത് ദിവസം തികയുമ്പോഴാണ് ചാനലില്‍ നിന്നുള്ള ആദ്യ രാജി. ലാലു പ്രാസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തല്‍ നടത്തിയാണ് റിപ്പബ്ലിക് ടി വിയുടെ തുടക്കം. കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിനുള്ളില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടയും ആര്‍ജെഡി നേതാവുമായ മുഹമ്മദ് ഷഹാബുദ്ദീനും ലാലുപ്രസാദ് യാദവും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ആദ്യദിനം റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്.

ചാനല്‍ തുടങ്ങി ആഴ്ചകളാവുന്നതിനു മുന്‍പേ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലാപ്പയെ പുഴുവായും ഗാന്ധി കുടൂംബത്തിന്റെ കാവന്‍ നായയായും വിശേഷിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അര്‍ണാബിനോട് എത്ര രൂപ ബിജെപിയില്‍ നിന്ന് കൈപറ്റിയിട്ടുണ്ടെന്ന് പരസ്യമായി ചോദിച്ചിരുന്നു.

Similar Posts