India
ബീഫില്‍ വീണ്ടും മലക്കം മറിഞ്ഞ് കണ്ണന്താനംബീഫില്‍ വീണ്ടും മലക്കം മറിഞ്ഞ് കണ്ണന്താനം
India

ബീഫില്‍ വീണ്ടും മലക്കം മറിഞ്ഞ് കണ്ണന്താനം

Jaisy
|
23 May 2018 11:12 PM GMT

ജനാധിപത്യ വ്യവസ്ഥയില്‍ എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്

ബീഫ് വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ജനാധിപത്യ വ്യവസ്ഥയില്‍ എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്'. അതിനപ്പുറത്തേക്ക് ഒരു ജനാധിപത്യം ഇല്ലെന്നും കണ്ണന്താനം ഡല്‍ഹിയില്‍ പറഞ്ഞു.

കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബി.ജെ.പിക്ക് യാതൊരു പ്രശ്നവുമില്ലെന്നുമായിരുന്നു ബീഫ് വിഷയത്തില്‍ കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ബീഫ് വിഷയത്തിൽ അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയത്. തുടര്‍ന്ന് ഇത് വിവാദമായപ്പോള്‍ അദ്ദേഹം വീണ്ടും നിലപാട് തിരുത്തി. വിദേശികള്‍ അവരുടെ രാജ്യത്ത് ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നുമായിരുന്നു പിന്നീട് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ബീഫ് ഉപയോഗം തുടരുമെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

Similar Posts