India
റോഹിങ്ക്യൻ മുസ്‍ലിംകൾക്കെതിരായ അതിക്രമം: മ്യാൻമർ എംബസിയിലേക്ക് ലീഗ് മാർച്ച്റോഹിങ്ക്യൻ മുസ്‍ലിംകൾക്കെതിരായ അതിക്രമം: മ്യാൻമർ എംബസിയിലേക്ക് ലീഗ് മാർച്ച്
India

റോഹിങ്ക്യൻ മുസ്‍ലിംകൾക്കെതിരായ അതിക്രമം: മ്യാൻമർ എംബസിയിലേക്ക് ലീഗ് മാർച്ച്

Sithara
|
23 May 2018 5:27 PM GMT

അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും യുഎൻ ഉചിത ഇടപെടൽ നടത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു

റോഹിങ്ക്യൻ മുസ്‍ലിംകൾക്കെതിരായ അതിക്രമത്തിനെതിരെ മ്യാൻമർ എംബസിയിലേക്ക് മുസ്‍ലിം ലീഗ് മാർച്ച്. അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും യുഎൻ ഉചിത ഇടപെടൽ നടത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രിയുമായും മനുഷ്യാവകാശ കമ്മീഷനുമായും ലീഗ് നേതൃത്വം ഉടന്‍ കൂടിക്കാഴ്ച നടത്തും.

റോഹിങ്ക്യൻ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുസ്‍ലിം ലീഗ് ദേശീയ നേതൃത്വമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മ്യാന്‍മര്‍ സര്‍ക്കാരിന്‍റെ നിലപാട് മാത്രമല്ല ഇപ്പോൾ ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള മോദി സർക്കാർ നീക്കവും അംഗീകരിക്കാനാകില്ലെന്ന് മാര്‍ച്ച ഉദ്ഘാനം ചെയ്ത് ലീഗ് ദേശീയ ഓര്‍ഗൈനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മ്യാൻമർ എംബസിക്ക് ഒരു കിലോമീറ്റർ അകലെ മാർച്ച് പോലീസ് തടഞ്ഞു. യൂത്ത് ലീഗ്, എംഎസ്എഫ് ദേശീയ നേതാക്കളടക്കം നൂറോളം പേർ പങ്കെടുത്തു. വിഷയത്തിൽ ഇന്ന് മനുഷ്യവകാശ കമ്മീഷനെ കാണുന്ന ലീഗ് നേതൃത്വം നാളെ വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

Similar Posts