India
രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ഏറ്റവും കൂടുതല്‍ യുപിയില്‍രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ഏറ്റവും കൂടുതല്‍ യുപിയില്‍
India

രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ഏറ്റവും കൂടുതല്‍ യുപിയില്‍

Jaisy
|
23 May 2018 11:41 PM GMT

കഴിഞ്ഞ വര്‍ഷം 822 സംഘര്‍ഷങ്ങളിലായി 111 പേരാണ് കൊല്ലപ്പെട്ടത്

രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തരമന്ത്രാലയം. ഏറ്റവും അധികം കലാപങ്ങള്‍ ഉണ്ടായത് ഉത്തര്‍പ്രദേശിലാണെന്നും ആഭ്യന്തര സഹമന്ത്രി ഹന്‍സിരാജ് ആഹിര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 822 സംഘര്‍ഷങ്ങളിലായി 111 പേരാണ് കൊല്ലപ്പെട്ടത്.

2015 ല്‍ 751 സാമുദായിക സംഘര്‍ഷങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. 2016 ല്‍ 703 ആയി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സാമുദായിക സംഘര്‍ഷങ്ങളുടെ എണ്ണം 822 ആയി ഉയര്‍ന്നെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ യഥാക്രമം 97 ഉം 86 ഉം പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരുന്നത്. 2017 ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി ഉയര്‍ന്നു. 2384 പേര്‍ക്ക് പരിക്കേറ്റു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സാമുദായിക സംഘര്‍ഷങ്ങള്‍. 195 സംഘര്‍ഷങ്ങളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ 100 ഉം, രാജസ്ഥാനില്‍ 91 ഉം, ബിഹാറില്‍ 85 ഉം, പശ്ചിമ ബംഗാളില്‍ 58 ഉം ഗുജറാത്തില്‍ 50 ഉം സംഘര്‍ഷങ്ങളുണ്ടായെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഉത്തര്‍പ്രദേശിന് പുറമെ ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം സംഘര്‍ഷങ്ങള്‍ വര്‍ധിച്ചപ്പോള്‍ കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കുറവുണ്ടായി. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴി‍ഞ്ഞ വര്‍ഷം സാമുദായിക സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Related Tags :
Similar Posts