ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചു
|ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ബസ് റാലിയിലൂടെയാണ് പ്രചാരണം ആരംഭിച്ചത്. ബസ് റാലി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ബസ് റാലിയിലൂടെയാണ് പ്രചാരണം ആരംഭിച്ചത്. ബസ് റാലി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായിരുന്ന 27 വര്‍ഷം ഉത്തര്‍പ്രദേശിന് മോശം കാലമായിരുന്നു എന്ന് സൂചിപ്പിക്കുന്ന സത്തായീസ് സാല്, യുപി ബെഹാല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള ബസ് യാത്രയോടെയാണ് പ്രചരാണത്തിന് തുടക്കമായത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധി യാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു.
ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ബസ് മൂന്ന് ദിവസങ്ങളിലായി യുപിയിലെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിത്, പിസിസി പ്രസിഡണ്ട് രാജ് ബബ്ബാര്‍, യുപി ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നല്‍കുക. യാത്രക്കിടെ മൂവരും പൊതുജനത്തെ അഭിസംബോധന ചെയ്യും.
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിശോറിന്റെ നേതൃത്വത്തില്‍ ഹൈടെക് പ്രചാരണ പരിപാടികളാണ് യുപി തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. അതിന്റെ ആദ്യ പടിയാണ് ബസ് യാത്ര.