ജെ.എന്‍.യു തെരഞ്ഞെടുപ്പ്; ഇടതു സഖ്യം തൂത്തുവാരി
|രാജ്യദ്രോഹികളും രാജ്യസ്നേഹികളും തമ്മിലുള്ള പോരാട്ടമെന്ന് വിലയിരുത്തപ്പെട്ട ജെ.എന്‍.യു എസ്‌യു തെരഞ്ഞെടുപ്പില്‍ ഐസയുടെ മോഹിത് കുമാര്‍ പാണ്ഡെ പ്രസിഡന്റ് സ്ഥാനത്തേക്കും എസ്.എഫ്.ഐ നേതാവും എറണാകുളം സ്വദേശിയുമായ പി.പി അമല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വിജയിച്ചു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രപാനലിലെ എല്ലാ സീറ്റുകളിലും എസ്.എഫ്.ഐ-ഐസ സഖ്യം വിജയിച്ചു. വിവിധ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും സഖ്യത്തിനാണ് ഭൂരിപക്ഷം. എ.ബി.വി.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബപ്സ രണ്ടാമതെത്തി.
രാജ്യദ്രോഹികളും രാജ്യസ്നേഹികളും തമ്മിലുള്ള പോരാട്ടമെന്ന് വിലയിരുത്തപ്പെട്ട ജെ.എന്‍.യു എസ്‌യു തെരഞ്ഞെടുപ്പില്‍ ഐസയുടെ മോഹിത് കുമാര്‍ പാണ്ഡെ പ്രസിഡന്റ് സ്ഥാനത്തേക്കും എസ്.എഫ്.ഐ നേതാവും എറണാകുളം സ്വദേശിയുമായ പി.പി അമല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വിജയിച്ചു. കേന്ദ്രപാനലില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കരസ്ഥമാക്കിയാണ് അമലിന്റെ വിജയം.
എസ്.എഫ്.ഐയുടെ ശതരൂപ ചക്രബര്‍ത്തി ജനറല്‍ സെക്രട്ടറിയായും ഐസയുടെ തബ്രീസ് ഹസന്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗവും സഖ്യം നേടി. ദലിത് ന്യൂനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി എല്ലാ സീറ്റുകളിലേക്കും മത്സരിച്ച ബിര്‍സ ഫൂലേ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച ബപ്സയുടെ രാഹുല്‍ രണ്ടാമതെത്തി. തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി പൂര്‍ണമായും തകര്‍ന്നടിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എ.ബി.വി.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. എ.ബി.പി.വി രണ്ടാമതെത്തിയ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സീറ്റുകളില്‍ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് ആയിരത്തിന് മുകളിലാണ് ഭൂരിപക്ഷം.