India
കശ്മീരില്‍ സൈന്യത്തിന്റെ ചെയ്തികള്‍ മനുഷ്യാവകാശ മര്യാദകളുടെ ലംഘനം: ആംനസ്റ്റികശ്മീരില്‍ സൈന്യത്തിന്റെ ചെയ്തികള്‍ മനുഷ്യാവകാശ മര്യാദകളുടെ ലംഘനം: ആംനസ്റ്റി
India

കശ്മീരില്‍ സൈന്യത്തിന്റെ ചെയ്തികള്‍ മനുഷ്യാവകാശ മര്യാദകളുടെ ലംഘനം: ആംനസ്റ്റി

Sithara
|
24 May 2018 11:29 AM GMT

ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ സുരക്ഷാസേന നടത്തുന്ന ബലപ്രയോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍

ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ സുരക്ഷാസേന നടത്തുന്ന ബലപ്രയോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. സുരക്ഷാസേനയുടെ ചെയ്തികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മര്യാദകളുടെ ലംഘനമാണെന്നും സംസ്ഥാനത്തെ സ്ഥിതിഗതി വഷളാക്കിയെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച അനിഷ്ട സംഭവങ്ങളില്‍ ഇതിനകം രണ്ട് സുരക്ഷാ സൈനികരടക്കം 78 പേര്‍ കൊല്ലപ്പെട്ടു. സമാധാനപരമായി പ്രകടനം നടത്തിയവരും കണ്ടു നിന്നവര്‍പോലും പെല്ലറ്റ് തോക്കിനിരയായി കാഴ്ച നഷ്ടമായവരില്‍ ഉണ്ടെന്ന് ആംനസ്റ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു.

Similar Posts