India
വരുന്ന ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ്വ് ബാങ്ക്വരുന്ന ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ്വ് ബാങ്ക്
India

വരുന്ന ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ്വ് ബാങ്ക്

Ubaid
|
24 May 2018 10:50 AM GMT

മറ്റന്നാള്‍ രാത്രി 12 മണിവരെ ടോള്‍, പാചവാതക വിതരണ കേന്ദ്രങ്ങള്‍, മെട്രോ സ്റ്റേഷന്‍, റെയില്‍വെ കാറ്ററിംഗ് എന്നിവയില്‍ ഈ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ധന മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു

അസാധുവാക്കിയ 1000,500 നോട്ടുകള്‍ സ്വീകരിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി. മറ്റന്നാള്‍ രാത്രി 12 മണിവരെ ടോള്‍, പാചവാതക വിതരണ കേന്ദ്രങ്ങള്‍, മെട്രോ സ്റ്റേഷന്‍, റെയില്‍വെ കാറ്ററിംഗ് എന്നിവയില്‍ ഈ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ധന മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു. തീരുമാനം പ്രവര്‍ത്തികമാക്കുന്നതില്‍ കോണ്‍ഗ്രസ്സ് ആശങ്ക രേഖപ്പെടുത്തി. വരുന്ന ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസ്സര്‍വ്വ് ബാങ്ക് അറിയിച്ചു.

1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വ്യപകമായി സ്വാഗതം ചെയ്യപ്പെട്ടന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ നോട്ടുകള്‍ മാറ്റുന്ന പ്രക്രിയയില്‍ താല്‍കാലികമായി ബുദ്ധി മുട്ടുണ്ടാമെന്ന് സര്‍ക്കാര്‍ തുറന്ന് സമ്മതിക്കുന്നുണ്ട് രണ്ടാഴ്ച കൊണ്ട് ബാങ്കുളിലെ നോട്ടുമാറ്റല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ഏറെ സൂക്ഷ്മമായാണ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രതികരിച്ചത്. കള്ളപ്പണം പുറത്തെത്തിക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ജനങ്ങള്‍ നോട്ട് മാറ്റി നല്‍കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് മുന്‍ ധന മന്ത്രികൂടിയായ ചിദംബരം പറഞ്ഞു. ദിവസ കൂലിക്കാരന്‍റെയും ചെറുകിട വ്യാപാരിയുടെയും കുടുംബിനികളുടെയും കയ്യിലുള്ള പണം കള്ളപ്പണമായി കാണാരുതെന്നും അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവന്നും ചിദംബരം ഓര്‍മ്മപ്പെടുത്തി.

നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനെതിരെ അഭിഭാഷനായ മംഗള്‍ ലാല്‍ പാണ്ഡെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Similar Posts