India
മോദിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ മദ്രസകളോട് യുപി സര്‍ക്കാര്‍; ബിജെപി പ്രവര്‍ത്തകരുടെ പണി തങ്ങളെ ഏല്‍പിക്കേണ്ടെന്ന് മദ്രസ അധ്യാപകര്‍മോദിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ മദ്രസകളോട് യുപി സര്‍ക്കാര്‍; ബിജെപി പ്രവര്‍ത്തകരുടെ പണി തങ്ങളെ ഏല്‍പിക്കേണ്ടെന്ന് മദ്രസ അധ്യാപകര്‍
India

മോദിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ മദ്രസകളോട് യുപി സര്‍ക്കാര്‍; ബിജെപി പ്രവര്‍ത്തകരുടെ പണി തങ്ങളെ ഏല്‍പിക്കേണ്ടെന്ന് മദ്രസ അധ്യാപകര്‍

Sithara
|
24 May 2018 2:34 PM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വാരാണസിയിലെ പരിപാടിയില്‍ മുസ്‍ലിം സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ മദ്രസകള്‍ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ നിര്‍ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വാരാണസിയിലെ പരിപാടിയില്‍ മുസ്‍ലിം സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ മദ്രസകള്‍ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ നിര്‍ദേശം. സെപ്തംബര്‍ 22നാണ് പരിപാടി. മോദി ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുമായി സംവാദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മദ്രസകള്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നു.

ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ വിജയ് പ്രതാപ് യാദവാണ് മദ്രസകള്‍ക്ക് കത്തയച്ചത്. പരിപാടിയില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തം മദ്രസകള്‍ക്കാണെന്ന് കത്തില്‍ പറയുന്നു. പരിപാടി നടക്കുന്ന ഡിഎല്‍ഡബ്ലു ഓഡിറ്റോറിയത്തില്‍ 700 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ യുപിയിലെ മദ്രസ അധ്യാപകര്‍ രംഗത്തെത്തി. തങ്ങള്‍ വിദ്യാഭ്യാസ സ്ഥാപങ്ങളാണ് നടത്തുന്നത്. ബിജെപി പ്രവര്‍ത്തകരെ ഏല്‍പിക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ തങ്ങളെ ഏല്‍പിച്ചിരിക്കുന്നതെന്ന് മദ്രസ ടീച്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദീവാന്‍ സഹബ് സമ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും മദ്രസ അധ്യാപകര്‍ ആവശ്യപ്പെട്ടു.

Similar Posts