India
പത്തു വയസുകാരിയുടെ പ്രസവം: കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവനെന്ന് ഡിഎന്‍എ ഫലംപത്തു വയസുകാരിയുടെ പ്രസവം: കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവനെന്ന് ഡിഎന്‍എ ഫലം
India

പത്തു വയസുകാരിയുടെ പ്രസവം: കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവനെന്ന് ഡിഎന്‍എ ഫലം

Muhsina
|
24 May 2018 9:51 PM GMT

കൗണ്‍സിലിംഗിനിടെ ഇളയ അമ്മാവനും തന്നെ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനക്കുള്ള അനുമതിക്കായി..

ഹരിയാനയിലെ ചണ്ഡീഗഢില്‍ പത്തു വയസുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവനെന്ന് ഡിഎന്‍എ ഫലം. മൂത്ത അമ്മാവനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ ഇത് തെളിയിക്കാനായില്ല. ഇതോടെയാണ് ഇളയ അമ്മാവനെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കിയത്.

കൗണ്‍സിലിംഗിനിടെ ഇളയ അമ്മാവനും തന്നെ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനക്കുള്ള അനുമതിക്കായി പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പത്തുവയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വളരെ വൈകിയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞിരുന്നത്. അതിനാല്‍ തന്നെ ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

Similar Posts