India
ജെയ്ഷാ നല്‍കിയ മാനനഷ്ടക്കേസ്: അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ലജെയ്ഷാ നല്‍കിയ മാനനഷ്ടക്കേസ്: അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല
India

ജെയ്ഷാ നല്‍കിയ മാനനഷ്ടക്കേസ്: അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല

Muhsina
|
24 May 2018 1:59 PM GMT

അമിത്ഷായുടെ മകന്‍ സമര്‍പ്പിച്ച മാനനനഷ്ടക്കേസില്‍ ജെയ് ഷായുടെ അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായില്ല. തിരക്കുളളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ കോടതിയെ..

അമിത്ഷായുടെ മകന്‍ സമര്‍പ്പിച്ച മാനനനഷ്ടക്കേസില്‍ ജെയ് ഷായുടെ അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായില്ല. തിരക്കുളളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അഹമദാബാദ് മെട്രോപൊളിറ്റന്‍ കോടതി ഈ മാസം 16 ലേക്ക് മാറ്റി.

വരവില്‍ക്കവിഞ്ഞ സ്വത്തു സന്പാദിച്ചെന്ന് കാണിച്ച് കമ്പനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനത്തിനെതിരെ ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസ് ഇന്നലെ പരിഗണിച്ചെങ്കിലും അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ജയ്ഷായുടെ പ്രധാന വക്കീല്‍ എസ്.വി.രാജു ഹൈക്കോടതിയില്‍ തിരക്കിലായതിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകകയായിരുന്നു. തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കമ്പനിക്കെതിരെ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിനെതിരെയാണ് ജയ് ഷാ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ചീഫ് എഡിറ്ററും വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ രോഹിണി സിങും ഉള്‍പ്പെടെ 7 പേര്‍ക്കെതിരെയാണ് നൂറു കോടി ആവശ്യപ്പെട്ട് ജെയ് ഷാ മാനനഷ്ടക്കേസ് നല്‍കിയത്. അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെയും പിതാവിനെയും അപമാനിക്കാനാണ് ശ്രമമെന്നാണ് ജെയ് ഷായുടെ വാദം. അതേസമയം വാര്‍ത്തയിലുറച്ചു നിന്ന വെബ് പോര്‍ട്ടല്‍ വ്യക്തമായ രേഖകള്‍ തങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അറിയിച്ചിരുന്നു.

Similar Posts