India
മുസ്‌ലിംകള്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തതായി സംഘപരിവാറിന്റെ വ്യാജപ്രചരണംമുസ്‌ലിംകള്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തതായി സംഘപരിവാറിന്റെ വ്യാജപ്രചരണം
India

മുസ്‌ലിംകള്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തതായി സംഘപരിവാറിന്റെ വ്യാജപ്രചരണം

Muhsina
|
24 May 2018 7:42 PM GMT

യുപിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന് ഒരു സാമൂഹ്യവിരുദ്ധനാണ് പ്രതിമ നശിപ്പിച്ചിത്. സംഭവം നടന്ന അന്നുതന്നെ ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവമാണ്..

യുപിയില്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍. യുപിയിലെ ബധോഹിയില്‍ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ പ്രതിമയുടെ തല മുസ്‌ലിംകള്‍ തകര്‍ത്തതായി വ്യാജപ്രചരണം.

‘യുപിയിലെ ബധോനിയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ തലയറുത്തു. പ്രതിമ നശിപ്പിച്ചു. ഇന്ത്യയെന്താ സൗദി അറേബ്യയോ? മാധ്യമങ്ങള്‍ നിശബ്ദരാവുന്നു.’ എന്നായിരുന്നു വാര്‍ത്ത. ശംഖ്‌നാദ് എന്ന ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് വാര്‍ത്ത പ്രചരിച്ചത്. ഈ അക്കൌണ്ടിന് ഫേസ്ബുക്കില്‍ 1.3മില്യണ്‍ ഫോളോവേഴ്‌സും, ട്വിറ്ററില്‍ 17.4ആയിരം ഫോളോവേഴ്‌സുമുണ്ട്. ഇതോടെ, പലരും വാര്‍ത്ത ഷെയര്‍ ചെയ്ത് രംഗത്തെത്തി. യുപി പൊലീസിനോട് സംഭവത്തില്‍ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

യുപിയിലെ സര്‍ദാര്‍ കോട്‌വാലിയിലുള്ള വിവേകാനന്ദ പ്രതിമ കഴിഞ്ഞ ഒക്ടോബര്‍ 26ന് ഒരു സാമൂഹ്യവിരുദ്ധനാണ് നശിപ്പിച്ചിത്. സംഭവം നടന്ന അന്നുതന്നെ ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവമാണ് മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണത്തിനായി സംഘപരിവാര്‍ ആയുധമാക്കിയത്.

പ്രചരണം ശ്രദ്ധയില്‍പ്പെട്ട യുപി പൊലീസ് സംഭവം നിഷേധിച്ച് രംഗത്തെത്തി. ‘പ്രതികളെ ഇതിനകം തന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. നീരജ് ഗൗതം എന്നയാളുടെ മകനായ പ്രേമചന്ദ്ര ഗൗതം ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 12.55നാണ് പ്രതിയെ അറസ്റ്റു ചെയ്തത്’ യുപി പൊലീസ് ട്വിറ്ററിലൂടെ മറുപടി നല്‍കി.

BREAKING: Statue of Swami #Vivekananda “beheaded” / destroyed allegedly by #Muslims in Bhadohi, UP.
Is India Saudi Arabia ? Media silent. pic.twitter.com/ZnRC8X7q0O

— ShankhNaad (@ShankhNaad) October 28, 2017

Similar Posts