മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ മഹാ കര്‍ഷക റാലി
|"കഷ്ടപ്പാട് മാത്രമാണ് ബാക്കിയാകുന്നത്. കൃഷിക്ക് മതിയായ ലാഭം കിട്ടുന്നില്ലെന്ന് മാത്രമല്ല വലിയ നഷ്ടമുണ്ടാവുകയാണ്. മതിപ്പു വിലയില്ല ഒന്നിനും. ചിലവാക്കുന്ന തുകപോലും കിട്ടുന്നില്ല'' കര്‍ഷകര്‍ പറയുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ..
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്ത് ഡല്‍ഹിയില്‍ മഹാ കര്‍ഷക റാലി. അഖിലേന്ത്യ കിസാന്‍ സഭ ഉള്‍പ്പെടെ 187 കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കര്‍ഷക നേതാക്കള്‍ക്ക് പുറമെ മേധാ പട്കര്‍, യോഗേന്ദ്ര യാദവ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
രാം ലീല മൈതാനം മുതല്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് വരെ മണിക്കൂറകളോളം നീണ്ടു കര്‍ഷകരുടെ പ്രതിഷേധ റാലി. മഹാരാഷ്ട്ര, രാജസ്ഥാന്‍ മധ്യപ്രദേശ് തുടങ്ങി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതിഷേധക്കാരില്‍ ഏറെയും , തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ നിന്ന് എത്തിയവര്‍ക്കും പങ്കുവെക്കാനുണ്ട് അമര്‍ഷം.
"കഷ്ടപ്പാട് മാത്രമാണ് ബാക്കിയാകുന്നത്. കൃഷിക്ക് മതിയായ ലാഭം കിട്ടുന്നില്ലെന്ന് മാത്രമല്ല വലിയ നഷ്ടമുണ്ടാവുകയാണ്. മതിപ്പു വിലയില്ല ഒന്നിനും. ചിലവാക്കുന്ന തുകപോലും കിട്ടുന്നില്ല.'' കര്‍ഷകര്‍ പറയുന്നു.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളകര്‍ഷകര്‍ പേരക്കയും കോവക്കയും ചോളവും അടക്കമുള്ള വിളകള്‍ വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്.