India
വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോ? ബിജെപിയോട് മായാവതിവോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോ? ബിജെപിയോട് മായാവതി
India

വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോ? ബിജെപിയോട് മായാവതി

Sithara
|
24 May 2018 4:54 PM GMT

ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ ബിജെപി 2019ല്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും മായാവതി

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ധൈര്യമുണ്ടോയെന്ന് ബിജെപിയോട് ബിഎസ്‍പി നേതാവ് മായാവതി. ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീന്‍ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണം. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ ബിജെപി 2019ല്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും മായാവതി പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി ജയിച്ചതെന്ന ആരോപണം ഉയര്‍ന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ ബിജെപിയും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മറ്റ് സ്ഥാനാര്‍ഥികളും വിജയിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.

ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് മുതല്‍ മായാവതി വോട്ടിങ് മെഷീനെതിരെ വിമര്‍ശം ഉന്നയിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയും വോട്ടിങ് മെഷീനിലെ ക്രമക്കേടിനെതിരെ രംഗത്തെത്തിയിരുന്നു.

Similar Posts