India
ജിഗ്നേഷിനെയും ഒമറിനെയും വിലക്കിയതില്‍ പ്രതിഷേധം; ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ജിഗ്നേഷിനെയും ഒമറിനെയും വിലക്കിയതില്‍ പ്രതിഷേധം; ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍
India

ജിഗ്നേഷിനെയും ഒമറിനെയും വിലക്കിയതില്‍ പ്രതിഷേധം; ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍

Sithara
|
24 May 2018 1:08 AM GMT

പുനെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തത്.

ജിഗ്നേഷ് മേവാനിക്കും ഒമര്‍ ഖാലിദിനും ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്സ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. ഇരുവരെയും ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പുനെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തത്.

മുംബൈയില്‍ ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്സ് സമ്മിറ്റിലാണ് ജിഗ്നേഷ് മേവാനിയും ഒമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്നത്. ഇന്നലെ അവസാന നിമിഷം ഇരുവര്‍ക്കും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. നേരത്തെ അനുമതി ലഭിച്ച പരിപാടിക്ക് അവസാന നിമിഷം വിലക്ക് പ്രഖ്യാപിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങാന്‍ തുടങ്ങിയ വിദ്യാര്‍ഥികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. തുടര്‍ന്നാണ് ജനുവരി 10ന് ഓണ്‍ലൈന്‍ വഴി ജിഗ്നേഷ് മേവാനിയെയും ഒമര്‍ ഖാലിദിനെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

1818ലെ ഭിമ കൊറിഗാവ് യുദ്ധ വാര്‍ഷിക ആചരണത്തിനിടെ പ്രകോപനപരമായി സംസാരിച്ചെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് ജിഗ്നേഷ് മേവാനിക്കും ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തത്.

Similar Posts