ലോയ കേസ്; ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ആശ്വാസം പകര്‍ന്ന് സുപ്രിം കോടതി വിധി
|വിധിയിലെ പരാതിക്കാര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ബിജെപിക്ക് രാഷ്ട്രീയ ആയുധമായി മാറും
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ഏറെ ആശ്വാസം പകരുന്നതാണ് ലോയ കേസിലെ സുപ്രിം കോടതി വിധി. വിധിയിലെ പരാതിക്കാര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ബിജെപിക്ക് രാഷ്ട്രീയ ആയുധമായി മാറും. ജൂഡീഷ്യറിയിലെ തര്‍ക്കങ്ങളും വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ജുഡീഷ്യറിയുടെ കറുത്ത ദിനമെന്നാണ് വിധിയോട് ഹരജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
സുഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതി ജഡ്ജ് ബിഎല്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത പ്രതിരോധത്തിലാക്കിയിരുന്നത് ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനുമെതിരെയായിരുന്നു. കേസിലെ പ്രതിയായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നേരെ വിരല്‍ ചൂണ്ടുന്നതായിരുന്നു ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കാരവണ്‍ മാഗസിന്‍ പുറത്ത് വിട്ട വിവരങ്ങള്‍. അതിനാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന കോടതി ഉത്തരവോടെ രാഷ്ട്രീയമായി രക്ഷപ്പെടുന്നത് ബിജെപിയും അമിത്ഷായുമാണ്.
ഈ കേസ് പരിഗണിക്കുന്ന ബെഞ്ച് തീരുമാനിക്കുന്നിതില്‍ സുപ്രിം കോടതി ജഡ്ജിമാര്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. മുതിര്‍ന്ന് ജഡ്ജിമാരെ തഴഞ്ഞ് ജൂനിയര്‍ ജഡ്ജിയായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിനായിരുന്ന കേസ് നല്‍കിയത്. ഇതിലുള്ള അസംതൃപ്തിയും ചീഫ് ജസ്റ്റിസിനെതിരായ ജഡ്ജിമാരുടെ വാര്‍ത്ത സമ്മേളനത്തിന് പിന്നിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ നിലകൊണ്ട ദൂഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ലോയ കേസില്‍ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായിരുന്നത്. ഈ പശ്ചാതലത്തിലാണ് അഭിഭാഷകര്‍ക്കെതിരായ വിധിയിലെ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്. അഭിഭാഷകരെയും പരാതിക്കാരെയും പേരെടുത്ത് വിധിയില്‍ വിമര്‍ശിക്കുന്നത്, ലോയയുടെ മരണത്തില്‍ ദുരൂഹ ആരോപിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി പ്രചാരണത്തിന് കൂടുതല്‍ ശക്തി പകരും.