ഭീകരവാദം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ അയല്‍രാജ്യം പ്രധാന പങ്കുവഹിക്കുന്നു: മോദി
|ഭീകരതയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന്റെ തുടക്കം ഇന്ത്യയുടെ അയല്‍പക്കത്താണെന്നും മോദി
ഭീകരതയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ തുടക്കം ഇന്ത്യയുടെ അയല്‍പക്കത്താണെന്നും നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.
ഭീകരവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്നതായിരുന്നു മോദിയുടെ പ്രസംഗം. ഭീകരതയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. അത് പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഭീകരവാദം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ അയല്‍രാജ്യം പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പാക്കിസ്താന്റെയോ ചൈനയുടെയോ പേരെടുത്ത് പറയാതെ മോദി പരാമര്‍ശിച്ചു.
മുംബൈ ഭീകാരക്രമണ സമയത്ത് ഇന്ത്യക്ക് പിന്തുണ നല്‍കിയതില്‍ അമേരിക്കയോട് ഒരുപാട് നന്ദിയുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളുമേറെ അമേരിക്കയുമായാണ് ഇന്ത്യക്ക് വാണിജ്യ ബന്ധമുള്ളത്. ഇന്ത്യ - അമേരിക്ക ആണവകരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂട്ടിയെന്നും മോദി പറഞ്ഞു. അമേരിക്കയുടെ ജനാധിപത്യം മറ്റ് ജനാധിപത്യ രാജ്യങ്ങള്‍ക്ക് പ്രചോദനമാണ്. 45 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പലപ്പോഴും സഭാംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.