India
ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗര്‍ഭചിദ്രം ചെയ്യാന്‍ സുപ്രീം കോടതി അനുമതിബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗര്‍ഭചിദ്രം ചെയ്യാന്‍ സുപ്രീം കോടതി അനുമതി
India

ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗര്‍ഭചിദ്രം ചെയ്യാന്‍ സുപ്രീം കോടതി അനുമതി

Ubaid
|
25 May 2018 10:27 PM GMT

20 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭചിദ്രം ചെയ്യുന്നതിന് വിലക്കുള്ളതിനാലാണ് യുവതി സുപ്രിം കോടതിയെ സമീപിച്ചത്.

ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗര്‍ഭചിദ്രം ചെയ്യാന്‍ സുപ്രീം കോടതി അനുമതി. 24 ആഴ്ചയെത്തിയ ഗര്‍ഭം ഒഴിവാക്കാന്‍ മുംബൈ സ്വദേശിയായ യുവതിക്കാണ് കോടതി അനുമതി നല്‍കിയത്. 20 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭചിദ്രം ചെയ്യുന്നതിന് വിലക്കുള്ളതിനാലാണ് യുവതി സുപ്രിം കോടതിയെ സമീപിച്ചത്.

അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ മാത്രമാണ് ഇന്ത്യയില്‍ 20 ആഴ്ചയിലധികം പ്രായമുള്ള കുട്ടിയെ ഗര്‍ഭചിദ്രം ചെയ്യാന്‍ അനുവാദമുള്ളത്. ഗര്‍ഭ ചിദ്രത്തിന് കുട്ടിയുടെ അനാരോഗ്യം കൂടി അടിസ്ഥാനമാക്കണമെന്ന ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ സുപ്രീംകോടതി പ്രത്യേക അനുമതി നല്‍കിയത്. നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

ഇരുകൂട്ടരും പെണ്‍കുട്ടിയുടെ ആവശ്യത്തിന് അനുകൂലമായ നിലപാടെടുത്തു. കേന്ദ്രം നിയമഭേദഗതിക്കായി ബില്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി കോടതി നിയോഗിച്ച മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നത്.

Similar Posts