India
പുറത്താക്കിയതിനെതിരെ സൈറസ് മിസ്ത്രി കോടതിയെ സമീപിക്കാനൊരുങ്ങുന്നുപുറത്താക്കിയതിനെതിരെ സൈറസ് മിസ്ത്രി കോടതിയെ സമീപിക്കാനൊരുങ്ങുന്നു
India

പുറത്താക്കിയതിനെതിരെ സൈറസ് മിസ്ത്രി കോടതിയെ സമീപിക്കാനൊരുങ്ങുന്നു

Ubaid
|
25 May 2018 9:49 AM GMT

മതിയായ കാരണം വ്യക്തമാക്കാതെ, അപ്രതീക്ഷിതവും, ഏകപക്ഷീയവുമായാണ് സൈറസ് മിസ്ത്രയെ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൈറിസന്‍റെ പിതാവ് പല്ലോന്‍ജി മിസ്ത്രിയാണ് അറിയിച്ചിരിക്കുന്നത്

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സൈറസ് മിസ്ത്രി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മതിയായ കാരണം ബോധിപ്പിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും ഏകപക്ഷീയമായി തന്നെ പുറത്താക്കുകയായിരുന്നുവെന്ന വാദം ഉന്നയിച്ചായിരിക്കും സൈറസ് ബോംബെ ഹൈക്കോടതിയെ സമീപിക്കുക. സൈറസിന്‍റെ സ്ഥാനമാറ്റത്തിന് പിന്നാലെ ടാറ്റ കമ്പനികളുടെ ഓഹരിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മതിയായ കാരണം വ്യക്തമാക്കാതെ, അപ്രതീക്ഷിതവും, ഏകപക്ഷീയവുമായാണ് സൈറസ് മിസ്ത്രയെ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൈറിസന്‍റെ പിതാവ് പല്ലോന്‍ജി മിസ്ത്രിയാണ് അറിയിച്ചിരിക്കുന്നത്. പല്ലോന്‍ജി മിസ്ത്രിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് പതിനെട്ട് ശതമാനം ഓഹരി ടാറ്റ സണ്‍സിലുണ്ട്. കമ്പനിയിലെ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള വ്യക്തിയാണ് ഇദ്ദേഹം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ പതിനഞ്ച് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല എന്നതാണ് മിസ്ത്രി ഉയര്‍ത്തുന്ന പ്രധാന വാദം. സ്ഥാനമാറ്റത്തിനുള്ള കാരണം അറിയിച്ചില്ലെന്നും ആരോപിക്കുന്നു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയില്‍ സൈറസ് ഉടന്‍ തന്നെ ഹരജി നല്‍കിയേക്കുമെന്നാണറിയുന്നത്. അതേസമയം, പൊതു മധ്യത്തില്‍ പറഞ്ഞില്ലെങ്കിലും കൃത്യമായ കാരണം സ്ഥാനമാറ്റത്തിന് പിന്നിലുണ്ടെന്ന് ടാറ്റയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു.

അതിനിടെ താല്‍ക്കാലിക ചെയര്‍മാനായി ചുമതലയേറ്റ രത്തണ്‍ ടാറ്റ ടാറ്റ സണ്‍സിന് കീഴിലുള്ള കമ്പനികളുടെ സിഇഓമാരുമായും, എംഡിമാരുമായും കടികൂടിക്കാഴ്ച നടത്തി. മുംബൈയിലെ ബോംബെ ഹൌസില്‍ വെച്ചാണ് കൂടിക്കാഴ്ചകള്‍. പുതിയ പ്രതസന്ധി തരണം ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കിരിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. സൈറസ് മിസ്ത്രിയെ മാറ്റിയതിന് പിന്നാലെ ടാറ്റ കമ്പനികളുടെ ഓഹരി മൂല്യം മൂന്ന് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.

Similar Posts