India
ലയനത്തിന് ശേഷം അസോസിയേറ്റ് ബാങ്കുകളുടെ 47% ശാഖകളും പൂട്ടുമെന്ന് എസ്ബിഐലയനത്തിന് ശേഷം അസോസിയേറ്റ് ബാങ്കുകളുടെ 47% ശാഖകളും പൂട്ടുമെന്ന് എസ്ബിഐ
India

ലയനത്തിന് ശേഷം അസോസിയേറ്റ് ബാങ്കുകളുടെ 47% ശാഖകളും പൂട്ടുമെന്ന് എസ്ബിഐ

admin
|
25 May 2018 10:52 PM GMT

1017 ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുക. ഇവരെ ഫലപ്രദമായി പുനര്‍വിന്യാസം നടത്താനാണ് പദ്ധതി.  ശാഖകളുടെ

അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ശേഷം ഇവയുടെ ഏകദേശം പകുതി ശാഖകളും പൂട്ടുമെന്ന് എസ്ബിഐ. മൂന്ന് അസോസിയേറ്റ് ബാങ്കുകളുടെ ഹെഡ് ഓഫീസുകളും പൂട്ടുന്നവയില്‍ ഉള്‍പ്പെടും. അസോസിയേറ്റ് ബാങ്കുകളുടെ മൂന്ന് ഹെഡ് ഓഫീസുകളും 27 സോണല്‍ ഓഫീസുകളും 81 പ്രാദേശിക ഓഫീസുകളും 11 നെറ്റ്‍വര്‍ക്ക് ഓഫീസുകളുമാണ് നിര്‍ത്തലാക്കുകയെന്ന്എസ്ബിഐ മാനേജിങ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ഖാര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് ലയനം നിലവില്‍ വരുമെങ്കിലും 24വരെ നിലവിലുള്ള അവസ്ഥ തുടരും. ഇതിനുശേഷമാകും ശാഖകളുടെ എണ്ണം കുറയ്ക്കുന്ന നടപടി ആരംഭിക്കുക.

ഒരേ സ്ഥലത്ത് തന്നെ ഒന്നിലേറെ ഓഫീസുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കുകയും അതുവഴി ഭരണതലത്തില്‍ കൂടുതല്‍ വേഗതയും സുതാര്യതയും ഉറപ്പാക്കുകയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖാര ചൂണ്ടിക്കാട്ടി. 1017 ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുക. ഇവരെ ഫലപ്രദമായി പുനര്‍വിന്യാസം നടത്താനാണ് പദ്ധതി. ശാഖകളുടെ എണ്ണം കുറയ്ക്കുന്നത് വഴി അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകില്ലെന്നും നിലവിലുള്ള പ്രവര്‍ത്തന മേഖലയല്ലാതെ മറ്റൊന്നിലേക്ക് അവരെ മാറ്റുമെന്നും ഖാര പറഞ്ഞു. പുനര്‍വിന്യാസത്തില്‍ താത്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതിയും ലഭ്യമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികനേര്‍ ആന്‍ഡ് ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ടിയാല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് എസ്ബിഐയുമായി ലയിക്കുക.

Similar Posts