ആ ജീപ്പിനുമുമ്പില്‍ കെട്ടിവെക്കേണ്ടിയിരുന്നത് അരുന്ധതി റോയിയെ:പരേഷ് റാവല്‍
|ജമ്മുകശ്മീരില്‍ കല്ലേറ് തടയാന്‍ സൈന്യത്തിന്റെ ജീപ്പിനു മുമ്പില്‍ അരുന്ധതി റോയിയെ മനുഷ്യകവചമാക്കണമായിരുന്നുവെന്ന അഭിപ്രായപ്രകടനവുമായി ബോളിവുഡ് നടനും ബിജെപി ലോക്സഭ എംപിയുമായ പരേഷ് റാവല്‍
ജമ്മുകശ്മീരില്‍ കല്ലേറ് തടയാന്‍ സൈന്യത്തിന്റെ ജീപ്പിനു മുമ്പില്‍ യുവാവിനെ കെട്ടിവെച്ചതിന് പകരം പകരം എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയെ മനുഷ്യകവചമാക്കണമായിരുന്നുവെന്ന അഭിപ്രായപ്രകടനവുമായി ബോളിവുഡ് നടനും ബിജെപി ലോക്സഭ എംപിയുമായ പരേഷ് റാവല്‍. ഇന്നലെ ട്വിറ്ററിലൂടെയാണ് പരേഷ് റാവലിന്റെ പരാമര്‍ശം. നടന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് ട്വിറ്ററില്‍ കമന്റുമായി എത്തുന്നത്.
ജമ്മു കശ്മീരില്‍ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സൈനിക വാഹനത്തിന് മുമ്പില്‍ കശ്മീരി യുവാവിനെ കെട്ടിവെച്ച വീഡിയോ കഴിഞ്ഞ മാസം വൈറലായിരുന്നു. ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ റീപ്പോളിംഗിനിടെയായിരുന്നു സംഭവം. സൈന്യത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നവെങ്കിലും അന്വേഷണം പൂര്‍ത്തിയായതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്ക് ക്ലിന്‍ചിറ്റാണ് ലഭിച്ചത്.