India
ജെ.എന്‍.യുവില്‍ യുദ്ധടാങ്കുകള്‍ സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സലര്‍ജെ.എന്‍.യുവില്‍ യുദ്ധടാങ്കുകള്‍ സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സലര്‍
India

ജെ.എന്‍.യുവില്‍ യുദ്ധടാങ്കുകള്‍ സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സലര്‍

Ubaid
|
25 May 2018 2:44 PM GMT

ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, വിരമിച്ച സൈനികര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ യുദ്ധടാങ്കുകള്‍ സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാര്‍. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഓര്‍മദിനത്തില്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്റേയും വി.കെ.സിങിന്റെയും സാന്നിധ്യത്തിലായിരുന്നു വിസിയുടെ പ്രഖ്യാപനം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ ത്യാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കണം. ഇത് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തോടുള്ള സ്‌നേഹം വര്‍ധിക്കാനിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാനവവിഭവശേഷിയുടെ കീഴിലെ വിദ്യ വീര്‍ത അഭിയാന്‍ പദ്ധതി പ്രകാരം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ വികെ സിങ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരോടായിരുന്നു വൈസ് ചാന്‍സലറുടെ അഭ്യര്‍ത്ഥന. എബിവിപി നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ പങ്കെടുക്കുകയും ചെയ്തു. ഇവരോടോപ്പം ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ജിഡി ബക്ഷി എന്നിവരും റാലിയില്‍ പങ്കെടുത്തു. പക്ഷെ റാലിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നെന്ന് ദേശീയ മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ഗില്‍ യുദ്ധം ജയിച്ചതിന്റെ വാര്‍ഷികമായ ജൂലൈ 26ന് മുന്നോടിയായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി ഗംഗ ധാബയില്‍ നിന്ന് 2,200 അടി നീളമുള്ള ഇന്ത്യന്‍ പതാകയുമായി തിരംഗ യാത്രയും സംഘടിപ്പിച്ചു. ജെ.എന്‍.യുവിന് വന്ന മാറ്റം ആശ്ചര്യമുണ്ടാക്കിയെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ നിന്ന് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

If we have a de-commissioned tank in JNU, it is only to show our strong & close association with defence institutes of the country: VC, JNU pic.twitter.com/x0nZ5t7Vn7

— ANI (@ANI_news) July 24, 2017

Similar Posts