India
ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച പാസ്റ്ററെയും ഗര്‍ഭിണിയായ ഭാര്യയെയും തല്ലിച്ചതച്ചുജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച പാസ്റ്ററെയും ഗര്‍ഭിണിയായ ഭാര്യയെയും തല്ലിച്ചതച്ചു
India

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച പാസ്റ്ററെയും ഗര്‍ഭിണിയായ ഭാര്യയെയും തല്ലിച്ചതച്ചു

admin
|
25 May 2018 10:48 AM GMT

ഛത്തീസ്‍ഗഡിലെ ബാസ്താര്‍ മേഖലയില്‍ ക്രിസ്ത്യന്‍ പള്ളിക്കും പാസ്റ്റര്‍ക്കും ഗര്‍ഭിണിയായ ഭാര്യക്കും നേരെ ആക്രമണം.

ഛത്തീസ്‍ഗഡിലെ ബാസ്താര്‍ മേഖലയില്‍ ക്രിസ്ത്യന്‍ പള്ളിക്കും പാസ്റ്റര്‍ക്കും ഗര്‍ഭിണിയായ ഭാര്യക്കും നേരെ ആക്രമണം. പള്ളി കത്തിക്കാന്‍ എത്തിയ അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതിനിടെ രക്ഷപെടാന്‍ ശ്രമിച്ച പാസ്റ്ററെയും ഗര്‍ഭിണിയായ ഭാര്യയെയും അക്രമികള്‍ തല്ലിച്ചതക്കുകയായിരുന്നു. പാസ്റ്റര്‍ ദീനാനന്ദ്, ഭാര്യ, കുട്ടി എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതോടെ ഇവരെ പെട്രോളില്‍ കുളിപ്പിച്ച് തീകൊളുത്താന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരുവിധത്തില്‍ ഇവിടെ നിന്നു രക്ഷപെട്ട ഇവരെ ഉപേക്ഷിച്ച് അക്രമികള്‍ പള്ളിക്ക് തീയിട്ടു. തീവ്ര ഹിന്ദുത്വ വാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ഗ്ലോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞമാസം റായ്‍പൂരിനു സമീപം ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയവര്‍ വിശ്വസികളെ ക്രൂരമായി മര്‍ദിക്കുകയും ബൈബിള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 2015, 2016 വര്‍ഷങ്ങളിലായി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംസ്ഥാനത്ത് 93 ആക്രമണങ്ങളാണുണ്ടത്. 2014 ല്‍ ബാസ്തര്‍ മേഖലയില്‍ ഹിന്ദുക്കള്‍ ഒഴികെയുള്ളവര്‍ക്ക് വിശ്വ ഹിന്ദു പരിഷത്ത് നിരോധം ഏര്‍പ്പെടുത്തിയിരുന്നു.

Similar Posts