India
സ്വാഭാവിക റബര്‍ ഇറക്കുമതി രണ്ട് മാസത്തേക്ക് നിരോധിച്ചുസ്വാഭാവിക റബര്‍ ഇറക്കുമതി രണ്ട് മാസത്തേക്ക് നിരോധിച്ചു
India

സ്വാഭാവിക റബര്‍ ഇറക്കുമതി രണ്ട് മാസത്തേക്ക് നിരോധിച്ചു

admin
|
25 May 2018 1:56 PM GMT

സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തേക്ക് നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് റബര്‍ ഇറക്കുമതി നിരോധിച്ചത്.

സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തേക്ക് നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് റബര്‍ ഇറക്കുമതി നിരോധിച്ചത്. റബര്‍ ഇറക്കുമതി മൂലം കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് നടപടി.

ആഭ്യന്തര വിപണിയിലെ റബര്‍ വിലയിടിവ് പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയത്. റബ്ബര്‍ ഇറക്കുമതി ചെന്നൈ, നവിമുംബൈയിലെ നഹാവ ഷെവാ എന്നീ രണ്ടു തുറമുഖങ്ങളില്‍ മാത്രമാക്കി കഴിഞ്ഞ ദിവസം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനം ദേദഗതി ചെയ്താണ് പുതിയ ഉത്തരവ്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള റബര്‍ ഇറക്കുമതി നാലിലൊന്നായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ രാജ്യത്തെ 39 തുറമുഖങ്ങള്‍ വഴിയാണ് റബ്ബര്‍ ഇറക്കുമതി നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷം ടണ്‍ റബ്ബറാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതോടെയാണ് ആഭ്യന്തര വിപണിയിലെ റബ്ബര്‍വിലയില്‍ വന്‍ തകര്‍ച്ച ഉണ്ടായത്. രണ്ടു തുറമുഖങ്ങളിലൂടെ ഇറക്കുമതി അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്നും ടയര്‍ വ്യവസായികള്‍ ഈ തുറമുഖങ്ങളിലൂടെ ഇറക്കുമതി നിര്‍ബാധം നടത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Similar Posts