ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിദംബരം
|തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മോദിയുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ കഴിയാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപനം മാറ്റിവച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികലുടെ ആരോപണം.ആരോപണ പ്രത്യാരോഹണങ്ങള്‍ രൂക്ഷമായിരിക്കെ
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.അടുത്ത ദിവസം നടക്കാനിരിക്കുന്ന മഹാറാലിയില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍, ഗുജറാത്ത് എന്നിവയില്‍ ഹിമാചലിന്റെ തെരഞ്ഞെടുപ്പ് തിയതി കഴിഞ്ഞ ആഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല എന്ന കാരണം കാണിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖാപിക്കാതെ മാറ്റിവക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മോദിയുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ കഴിയാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപനം മാറ്റിവച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികലുടെ ആരോപണം.ആരോപണ പ്രത്യാരോഹണങ്ങള്‍ രൂക്ഷമായിരിക്കെയാമ് തെരഞ്ഞെടുപ്പ് കമ്മീഷനെ പരിസഹിച്ചുകൊണ്ടുള്ള ചിദംബരത്തിന്റെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.
അടുത്ത ദിവസം നടക്കാനിരിക്കുന്ന റാലിയില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക്തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നൽകിയിട്ടുണ്ടെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസും ചിദംബരവും ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതിന്റെ തെളിവാണ് ചിദംബരത്തിന്റെ ട്വീറ്റെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മറുപടി