India
ഇന്ത്യ - ആസിയാന്‍ ദ്വിദിന ഉച്ചകോടി ഡല്‍ഹിയില്‍ ആരംഭിച്ചുഇന്ത്യ - ആസിയാന്‍ ദ്വിദിന ഉച്ചകോടി ഡല്‍ഹിയില്‍ ആരംഭിച്ചു
India

ഇന്ത്യ - ആസിയാന്‍ ദ്വിദിന ഉച്ചകോടി ഡല്‍ഹിയില്‍ ആരംഭിച്ചു

Muhsina
|
25 May 2018 3:34 PM GMT

ഇന്ത്യയും ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് ഉച്ചകോടി നടക്കുന്നത്.

ഇന്ത്യ - ആസിയാന്‍ ദ്വിദിന ഉച്ചകോടി ഡല്‍ഹിയില്‍ ആരംഭിച്ചു. ഇന്ത്യയും ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണത്തെ റിപ്പബ്ലിക്ക്ദിന പരേഡില്‍ ആസിയാന്‍ രാജ്യത്തലവന്‍മാരാണ് മുഖ്യാതിഥികള്‍.

പൊതു ലക്ഷ്യം, പങ്കിടുന്ന മൂല്യങ്ങള്‍ എന്ന വിഷയത്തിലാണ് ഉച്ചകോടി നടക്കുന്നത്. പ്രതിരോധം, ഭീകരവാദത്തിനെതിരായ നിലപാട്, സമുദ്രസുരക്ഷ, രാജ്യങ്ങള്‍ക്ക് ഇടയിലെ യാത്രാസൗകരസൗകര്യം മെച്ചപ്പെടുത്തൽ എന്നീ മേഖലകളിലും സഹകരണം ലക്ഷ്യമിടുന്നു. യോഗത്തിനെത്തിയ 9 രാജ്യത്തലവന്‍മാരുമായുള്ള മോദിയുടെ പ്രത്യേക കൂടിക്കാഴ്ച ഇന്നും നാളെയും തുടരും. കംബോഡിയ ഒഴികെയുള്ള രാഷ്ട്രത്തലവന്‍മാരുമായുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ വിരുന്നിന് ശേഷമാണ് ഉച്ചകോടി ആരംഭിച്ചത്. ആസിയാന്‍ രാഷ്ട്രങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നത് തടയുക എന്നതാണ് ഇന്ത്യയുടെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായാണ് 10 നേതാക്കളെയും ഇന്ത്യ ഒരുമിച്ച് ക്ഷണിച്ചിട്ടുള്ളത്. ദക്ഷിണ ചൈന സമുദ്രാതിര്‍ത്തിയില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം, റോഹിങ്ക്യന്‍ വിഷയം, വ്യാപാരം തുടങ്ങി നിരവധി വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ചൈനയുമായാണ് വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നതിനാല്‍ ഇവരെ ആകര്‍ഷിക്കാന്‍ വേണ്ട നടപടികളും വാഗ്ദാനങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.

Related Tags :
Similar Posts