India
ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ കേന്ദ്രബജറ്റ്; സാമ്പത്തികക്ഷീണം മറികടക്കാന്‍ പ്രഖ്യാപനങ്ങളുണ്ടായേക്കുംജിഎസ്ടിക്ക് ശേഷമുള്ള ആദ്യ കേന്ദ്രബജറ്റ്; സാമ്പത്തികക്ഷീണം മറികടക്കാന്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും
India

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ കേന്ദ്രബജറ്റ്; സാമ്പത്തികക്ഷീണം മറികടക്കാന്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും

Sithara
|
25 May 2018 5:56 PM GMT

പരോക്ഷ നികുതി മാറ്റങ്ങള്‍ പ്രതിപാദിക്കാത്തത് ബജറ്റില്‍ ഘടനാപരമായ മാറ്റത്തിന് കാരണമാകും.

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ കേന്ദ്രബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിക്കുക. പരോക്ഷ നികുതി മാറ്റങ്ങള്‍ പ്രതിപാദിക്കാത്തത് ബജറ്റില്‍ ഘടനാപരമായ മാറ്റത്തിന് കാരണമാകും. ജിഎസ്ടി കൊണ്ടുണ്ടായ സാമ്പത്തിക ക്ഷീണം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും.

രണ്ട് ഭാഗങ്ങളാണ് കേന്ദ്ര ബജറ്റിനുള്ളത്. ഒന്നില്‍ ബജറ്റ് വിഹിതവും തുക വകയിരുത്തലും രണ്ടാമത്തേതില്‍ പ്രത്യക്ഷ - പരോക്ഷ നികുതി നിര്‍ദേശങ്ങളും.‌ ഇത്തവണ പക്ഷേ രണ്ടാം ഭാഗത്തില്‍ പരോക്ഷ നികുതി മാറ്റങ്ങള്‍ പ്രതിപാദിക്കില്ല. ജിഎസ്ടി വന്നതോടെ പരോക്ഷ നികുതി നിര്‍ണ്ണയ അധികാരം ജിഎസ്ടി കൌണ്‍സിലിനായി.

പരോക്ഷ നികുതി ഇളവുകളിലൂടെ ജനപ്രീതി നേടാന്‍‌ ഇത്തവണ അവസരമില്ലാത്തതിനാല്‍ ആദായ നികുതി സ്ലാബ് മാറ്റം അടക്കമുള്ള പ്രത്യക്ഷ നികുതി ഇളവുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍‌ ഇക്കാര്യത്തിലും വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റിലുണ്ടാകും.

Related Tags :
Similar Posts