ട്രെയിനില്‍ വനിത യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: ബിജെപി എംഎല്‍എ അറസ്റ്റില്‍
|തന്റെ ഫോണ്‍ ചാര്‍ജര്‍ എടുക്കുകയായിരുന്നുവെന്നും താഴെ കിടന്നത് ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നു പോലും അറിയില്ലെന്നും
വനിത യാത്രക്കാരിയോട് ട്രെയിനില്‍ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. ബീഹാറിലെ എംഎല്‍എയായ തുന്നജി പാണ്ഡെയാണ് ഇന്നു രാവിലെ അറസ്റ്റിലായത്. പൂര്‍വാഞ്ചല്‍ എക്സ്പ്രസില്‍ സരള്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് പാണ്ഡെ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് സ്ത്രീയുടെ പരാതി. ഇന്നു രാവിലെ അറസ്റ്റിലായ എംഎല്‍എയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
ആരോപണം പാണ്ഡെ നിഷേധിച്ചിട്ടുണ്ട്. തന്റെ ഫോണ്‍ ചാര്‍ജര്‍ എടുക്കുകയായിരുന്നുവെന്നും താഴെ കിടന്നത് ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നു പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ട്വീറ്റ് ചെയ്തു. ദുര്‍ഗാപൂരില്‍ നിന്നും ട്രെയിന്‍ കയറിയ പാണ്ഡെ ഹാജിപൂരില്‍ ഇറങ്ങേണ്ടതായിരുന്നു.