ജമ്മു കശ്മീരില്‍ പെല്ലറ്റ് ഗണ്‍ പ്രയോഗം അവസാനിപ്പിക്കാനാവില്ലെന്ന് സിആര്‍പിഎഫ്
|ജമ്മു കശ്മീരില്‍ പ്രക്ഷോഭകര്‍ക്ക് നേരേ പെല്ലറ്റ് ഗണ്‍ പ്രയോഗം ഒഴിവാക്കണമെന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ആവശ്യം സിആര്‍പിഎഫ് തള്ളി.
ജമ്മു കശ്മീരില്‍ പ്രക്ഷോഭകര്‍ക്ക് നേരേ പെല്ലറ്റ് ഗണ്‍ പ്രയോഗം ഒഴിവാക്കണമെന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ആവശ്യം സിആര്‍പിഎഫ് തള്ളി. പെല്ലറ്റ് ഗണ്‍ പ്രയോഗം അവസാനിപ്പിക്കാനാവില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ പറഞ്ഞു.
കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശന വേളയിലാണ് പ്രക്ഷോഭകര്‍ക്ക് നേരേ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ സൈന്യത്തോട് രാജ്നാഥ് സിങ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏറ്റവും അപകടം കുറഞ്ഞ ആയുധമാണ് പെല്ലറ്റ് ഗണ്‍ എന്നും ഇതിന്റെ ഉപയോഗം നിര്‍ത്താനാവില്ലെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ പറഞ്ഞു. അപകടം കുറഞ്ഞ പെല്ലറ്റ് ഗണ്ണുകള്‍ ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുമെന്നും പരിക്കേറ്റ കശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഃഖമുണ്ടെന്നും കെ ദുര്‍ഗ പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ശ്രീനഗര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അസ്ഗര്‍ സമൂണ്‍ പറഞ്ഞു.
പ്രക്ഷോഭകര്‍ക്ക് നേരേ പെല്ലറ്റ് പ്രയോഗത്തില്‍ കുട്ടികളടക്കം നിരവധി കശ്മീരികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടികളുടെയടക്കം കാഴ്ച ശക്തി നഷ്ടപ്പെട്ട സാഹചര്യത്തില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് പാര്‍ലമെന്റിലും ആവശ്യം ഉയര്‍ന്നിരുന്നു. ഈ ഒരു സാഹചര്യത്തില്‍ പെല്ലറ്റ് ഗണിന് പകരം ഉപയോഗിക്കാവുന്ന ആയുധത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.