India
കറുപ്പാണ് എന്റെ നിറം, അത് ശക്തിയുടെ പ്രതീകമാണ്..കേള്‍ക്കൂ ഈ പെണ്‍കുട്ടികളെകറുപ്പാണ് എന്റെ നിറം, അത് ശക്തിയുടെ പ്രതീകമാണ്..കേള്‍ക്കൂ ഈ പെണ്‍കുട്ടികളെ
India

കറുപ്പാണ് എന്റെ നിറം, അത് ശക്തിയുടെ പ്രതീകമാണ്..കേള്‍ക്കൂ ഈ പെണ്‍കുട്ടികളെ

Jaisy
|
26 May 2018 6:45 AM GMT

ക്രാന്തി എന്ന എന്‍ജിഒ സംഘടനയുടെ നേതൃത്വത്തില്‍ മുംബൈയിലെ തെരുവുകളില്‍ ഒരു കൂട്ടം പെണ്‍കുട്ടികളോട് കറുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളാണ് #EmbraceYourColor എന്ന വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

കറുപ്പിനെയും അത് പ്രതിനിധീകരിക്കുന്നതിനെയും ഒരു കുറ്റമായി കാണാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കരിങ്കൊടിയും കരി പൂശുന്നതുമെല്ലാം പ്രതിഷേധത്തിന്റെ നിറങ്ങളായി മാറുമ്പോള്‍ കറുത്ത നിറമുള്ളവരെയും സമൂഹം അവഗണിക്കുന്നു. പരസ്യങ്ങളും ചുറ്റുപാടുകളും കറുപ്പിനെ വെളുപ്പാക്കി മാറ്റുക എന്ന് ഉദ്ഘോഷിക്കുന്നു. കറുപ്പ് ഒരു പോരായ്മയായി മാറുമ്പോള്‍, കറുപ്പിനെ വെളുപ്പാക്കി മാറ്റാന്‍ പാടുപെടുന്ന ഇക്കാലത്ത് അതിനെ ശക്തിയുടെ പ്രതീകമാക്കി മാറുകയാണ് കൌമാരക്കാരിയായ കുറച്ചു പെണ്‍കുട്ടികള്‍. ക്രാന്തി എന്ന എന്‍ജിഒ സംഘടനയുടെ നേതൃത്വത്തില്‍ മുംബൈയിലെ തെരുവുകളില്‍ ഒരു കൂട്ടം പെണ്‍കുട്ടികളോട് കറുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളാണ് #EmbraceYourColor എന്ന വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശക്തിയുടെ പ്രതീകമായിട്ടാണ് പലരും തന്റെ നിറത്തെ കാണുന്നത്. വെളുത്ത നിറവും സൌന്ദര്യവുമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് എവിടെയും ശോഭിക്കാന്‍ കഴിയൂ എന്ന ബ്രാന്‍ഡഡ് കമ്പനികള്‍ അടിച്ചേല്‍പ്പിച്ച മനോഭാവത്തെ ഇവര്‍ പാടെ അവഗണിക്കുന്നു. കറുപ്പ് ഒരിക്കലും സന്തോഷത്തിലേക്കുള്ള വഴിമുടക്കിയല്ല എന്ന് ഈ പെണ്‍കുട്ടികള്‍ പറയുന്നു. മറ്റ് നിറങ്ങളെക്കാള്‍ മനോഹരമാണ് കറുപ്പെന്ന് ഇവര്‍ വാദിക്കുന്നു.

Similar Posts