India
ജിഎസ്‍ടി ബില്‍ പാസാക്കി അസംജിഎസ്‍ടി ബില്‍ പാസാക്കി അസം
India

ജിഎസ്‍ടി ബില്‍ പാസാക്കി അസം

Alwyn K Jose
|
26 May 2018 7:19 AM GMT

രാജ്യസഭ അംഗീകരിച്ച, രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ചരക്ക് സേവന നികുതി ബില്‍ അസം നിയമസഭ പാസാക്കി.

രാജ്യസഭ അംഗീകരിച്ച, രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ചരക്ക് സേവന നികുതി ബില്‍ അസം നിയമസഭ പാസാക്കി. ഏകകണ്ഠമായാണ് ജിഎസ്‍ടി ബില്‍ അസം സഭ പാസാക്കിയത്. ഇതോടെ ജിഎസ്‍ടി ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി അസം.

ജിഎസ്‍ടി ബില്‍ വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വരുമാനവും വര്‍ധിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പത്തു വര്‍ഷത്തിന് ശേഷമാണ് ജിഎസ്‍ടി ബില്‍ രാജ്യസഭയെന്ന കടമ്പ കഴിഞ്ഞദിവസം കടന്നത്. ചരക്കു സേവന നികുതി ബില്ലിന് എത്രയും പെട്ടന്ന് അംഗീകാരം നല്‍കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയത്തിലെ ഭരണഘടന ഭേദഗതി ആയതിനാല്‍ പകുതി സംസ്ഥാനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ജിഎസ്ടി നിയമമാകൂ.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യവസ്ഥകളില്‍ നിര്‍ണായക മാറ്റങ്ങളോടെയാണ് സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലായ ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ വീണ്ടും അവതരിപ്പിച്ചത്. കഴിഞ്ഞ മെയില്‍ ലോക്സഭ ബില്‍ പാസാക്കിയെങ്കിലും വ്യവസ്ഥകളില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ രാജ്യസഭയില്‍ എതിര്‍ക്കുകയായിരുന്നു. ഇപ്പോഴാകട്ടെ ബില്ലില്‍ കോണ്‍ഗ്രസ്സുള്‍പ്പെടുന്ന പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരുകളും ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികതി ചുമത്താനുള്ള അവകാശം ഒഴിവാക്കുക, നികുതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ആദ്യ അഞ്ച് വര്‍ഷം കേന്ദ്രം പൂര്‍ണമായും വഹിക്കുക എന്നിവയാണ് ആ ഭേദഗതികളില്‍ ‌പ്രധാനം.

Related Tags :
Similar Posts