സംഘ്പരിവാര്‍ ആക്രമത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം
|അക്രമത്തില്‍ ബില്ലവ സേവാ സംഘത്തിന്റെ മേഖലാ പ്രസിഡണ്ടായിരുന്ന പ്രവീണ്‍ പൂജാരിയായിരുന്നു മരിച്ചത്
മംഗളൂരു ഉഡുപ്പി ജില്ലയില്‍ പശുക്കടത്തിനിടെ ഉണ്ടായ സംഘ്പരിവാര്‍ ആക്രമത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. അക്രമത്തില്‍ ബില്ലവ സേവാ സംഘത്തിന്റെ മേഖലാ പ്രസിഡന്റായിരുന്ന പ്രവീണ്‍ പൂജാരിയായിരുന്നു മരിച്ചത്.
ഉഡുപ്പി ജില്ലയില്‍ പശുക്കടത്തിന്റെ പേരില്‍ നേരത്തെയും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശുക്കടത്തിന്റെ പേരില്‍ അക്രമങ്ങളുണ്ടാക്കി സാമുദായിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. സാമുദായിക അസഹിഷ്ണുതയാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ബില്ലവ സമുദായക്കാരനായ പ്രവീണ്‍ പൂജാരി ഉഡുപ്പി ജില്ലിയിലെ 14 വില്ലേജ് ഉള്‍പ്പെടുന്ന മേഖലയിലെ ബില്ലവ സേവാ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. ബില്ലവ സമുദായത്തെ സംഘടിപ്പിക്കാനുള്ള പ്രവീണിന്റെ കഴിവില്‍ അസൂയയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.
പശുക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമക്കേസുകളുടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത് അക്രമം കുറയാന്‍ സഹായകമാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിനായി ഇത്തരം കേസുകളുകളുടെ നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസിന്റെ നീക്കം.