ലിംഗ നീതിയുടെ വിഷയത്തെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റരുത്, മുതലാഖിനെതിരെ പ്രധാനമന്ത്രി
|മുത്തലാഖ് വിഷയത്തെ ചിലര്‍ രാഷ്ട്രീയ വത്കരിക്കുകയും, ഹിന്ദു മുസ്ലിം പ്രശ്നമാക്കി മാറ്റുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി
മുത്തലാഖ് പ്രശ്നം രാഷ്ട്രീയ വത്ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലിംഗ നീതിയുടെ വിഷയത്തെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വന്തം മണ്ഡലമായ വരാണസിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ പരസ്യ പ്രതികരണമാണിത്
ഉത്തര്‍പ്രദേശ് മാറി മാറി ഭരിക്കുന്ന എസ്പിയെയും, ബിഎസ്പിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് വരാണസിയിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. എസ്പിയുടെയും ബിഎസ്പിയുടെയും രാഷ്ട്രീയക്കളിയില്‍ നിന്ന് മോചനം നേടിയാലെ ഉത്തര്‍പ്രദേശിന് രക്ഷയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് മുത്തലാഖ് വിഷയത്തിലേക്ക് കടന്നത്. ഫോണില്‍ മൂന്ന് തലാഖ് ചൊല്ലിയാല്‍ നാശത്തിലാകുന്നതാണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം. ഈ അവകാശ ലംഘനത്തിനെതിരെ വോട്ട് ബാങ്ക് രാഷട്രീയം മറന്ന് പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുത്തലാഖ് വിഷയത്തെ ചിലര്‍ രാഷ്ട്രീയ വത്കരിക്കുകയും, ഹിന്ദു മുസ്ലിം പ്രശ്നമാക്കി മാറ്റുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി