നരേന്ദ്രമോദിയുടെ ജപ്പാന് പര്യടനം ഇന്ന് അവസാനിക്കും
|ടോക്യോയില്‍ നിന്നും ഷിങ്കാന്‍സെന്‍ വരെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്താണ് ഇരു പ്രധാനമന്ത്രിയും ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് ചര്‍ച്ച ചെയ്തത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന് പര്യടനം ഇന്ന് അവസാനിക്കും. ജപ്പാന് സാങ്കേതിക വിദ്യയോടെ ഇന്ത്യയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സംബന്ധിച്ച് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോദി ചര്‍ച്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം അതിവേഗ പാതയിലാണെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു.
ടോക്യോയില്‍ നിന്നും ഷിങ്കാന്‍സെന്‍ വരെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്താണ് ഇരു പ്രധാനമന്ത്രിയും ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് ചര്‍ച്ച ചെയ്തത്. ബുള്ളറ്റ് ട്രെയനിന്റെ സാങ്കേതിക സംവിധാനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. ജപ്പാന് സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന മുംബൈ -അഹമ്മദാബാദ് റൂട്ടിലെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് ധാരണയായതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ ബുള്ളറ്റ് ട്രെയിനിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്നും ഇരു പ്രധാനമന്ത്രിമാരും ത്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം അതിവേഗ പാതയിലാണെന്ന് യാത്രക്ക് ശേഷം നരേന്ദ്ര മോദി പ്രതികരിച്ചു.ജപ്പാന്റെ ടൂറിസം ഓഫീസ് ഇന്ത്യയില്‍ തുടങ്ങാനും ധാരണയായിട്ടുണ്ട് ആണവ സഹകരണ കരാറില്‍ ഇന്നലെ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ജപ്പാന് പര്യടനം ഇന്ന് അവസാനിക്കും.