ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം ചെന്നൈയിലെത്തി
|ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് ജസ്റ്റിസ് കര്ണന് ഉള്ളതെന്നാണ് വിവരം . തുടര്‍നടപടികള്‍ സംബന്ധിച്ച് പൊലീസ് ഇനിയും തീരുമാനമെടുത്തിട്ടില്ല....
കോടതിയലക്ഷ്യത്തില്‍ സുപ്രിംകോടതി ശിക്ഷിച്ച ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള പൊലീസ് സംഘം ചെന്നൈയിലെത്തി. ചെപോകിലുള്ള ഗസ്റ്റ് ഹൌസിലെത്തിയെങ്കിലും കര്ണന് അവിടെയില്ലെന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള അഞ്ചംഗ പൊലീസ് സംഘം ചെന്നൈയിലെത്തിയത്. തുടര്‍ന്ന് ജസ്റ്റിസ് കര്ണന് താമസിക്കുന്ന ഗസ്റ്റ്ഹൌസിലെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹം അവിടെയില്ലെന്ന മറുപടിയാണ് പൊലീസ് സംഘത്തിന് ലഭിച്ചത്. ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലാണ് ജസ്റ്റിസ് കര്ണന് ഉള്ളതെന്നാണ് വിവരം. പൊലീസിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് പൊലീസ് ഇനിയും തീരുമാനമെടുത്തിട്ടില്ല.
കോടതിയലക്ഷ്യക്കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി ജസ്റ്റിസ് കര്‍ണനെ ആറ് മാസത്തെ തടവിന് വിധിച്ചത്. തുടര്‍ന്ന് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസിന് നിര്‍ദേശവും നല്‍കിയിരുന്നു . അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ചെന്നൈയിലെത്തിയത്.