India
നോട്ട് അസാധുവാക്കല്‍: അധിക ജോലിക്ക് ശമ്പളം ലഭിച്ചില്ലെന്ന് ബാങ്ക് ജീവനക്കാര്‍നോട്ട് അസാധുവാക്കല്‍: അധിക ജോലിക്ക് ശമ്പളം ലഭിച്ചില്ലെന്ന് ബാങ്ക് ജീവനക്കാര്‍
India

നോട്ട് അസാധുവാക്കല്‍: അധിക ജോലിക്ക് ശമ്പളം ലഭിച്ചില്ലെന്ന് ബാങ്ക് ജീവനക്കാര്‍

Subin
|
26 May 2018 2:49 PM GMT

വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വിവിധ ബാങ്കിംഗ് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.

നോട്ട് നിരോധകാലത്ത് അധിക സമയം ചെയ്ത ജോലിക്ക് ഭൂരിഭാഗം ബാങ്ക് ജീവനക്കാര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയില്ല. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്ന് ഒരു പറ്റം ബാങ്ക് ജിവനക്കാന്‍ ആരോപിച്ചു. വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വിവിധ ബാങ്കിംഗ് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.

നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ നവംബര്‍ 8 മുതല്‍ രണ്ട് മാസക്കാലത്തോളം ഒട്ടു മിക്ക ബാങ്കുകളിലും ജീവനക്കാര്‍ക്ക് ദിവസവും അധികസമയം ജോലി ചെയ്യേണ്ടിവന്നിരുന്നു. നവംബറില്‍ അവധി ദിനങ്ങളില്‍ പോലും ജോലി ചെയ്തവരുണ്ട്. ഈ അധിക അധ്വാനത്തിന് ഇതുവരെ ശമ്പളം ലഭിച്ചില്ല. പ്രധാന മന്ത്രിയുടെ അഭിനന്ദനം മാത്രമാണ് ബാക്കിയായത്.

ഇനിയും ശമ്പളം നല്‍കാത്ത ബാങ്കുകള്‍ക്കെതിരെ നിയമ നടപടി കൈകൊളളുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ചുരുക്കം ബാങ്കുകള്‍ മാത്രമാണ് അധിക ശമ്പളം കൃത്യമായി നല്‍കിയത് എന്നും ചില ബാങ്കുകള്‍ പാതി ശമ്പളം വിതരണം ചെയ്ത് കബളിപ്പിക്കുന്ന സാഹചര്യവുമുണ്ടെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി.

Similar Posts