India
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മാധ്യമങ്ങള്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതിസൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മാധ്യമങ്ങള്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി
India

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മാധ്യമങ്ങള്‍ വിചാരണ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി

Sithara
|
26 May 2018 7:11 PM GMT

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ സിബിഐ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ സിബിഐ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഹർകിഷൻ ലോയയുടെ മരണത്തിൽ കുടുംബം സംശയങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സിബിഐ കോടതിയുടെ നിർണായക തീരുമാനം.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതി ആയിരുന്ന കേസിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ തുടരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ മാധ്യമങ്ങള്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിചാരണ പുരോഗതി സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വരുന്നത് സാക്ഷികൾക്കും പ്രതികൾക്കും ഭീഷണിയാണ്. അതിനാൽ മാധ്യങ്ങളേയും സന്ദർശകരെയും ഒഴിവാക്കാന്‍ ഉത്തരവിടണമെന്ന് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു.

കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണം കൊലപാതകം എന്ന രൂപത്തിലാണ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതു ശരിവെച്ച കോടതി വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍‌ത്തകര്‍ക്ക് കോടതിയില്‍‌ പ്രവേശിക്കാമെന്നും കോടതി വ്യക്തമാക്കി.

Similar Posts