ആധാര്‍ വിവരങ്ങളില്‍ മുഖവും ചേര്‍ക്കാന്‍ തീരുമാനം
|ആധാര്‍ സുരക്ഷിതമെല്ലന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ആധാര്‍ വിവരങ്ങളില്‍ മുഖവും ചേര്‍ക്കാന്‍ തീരുമാനം. വിരലടയാളം പതിയാത്തവര്‍ക്ക് തീരുമാനം..
ആധാര്‍ സുരക്ഷിതമെല്ലന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ആധാര്‍ വിവരങ്ങളില്‍ മുഖവും ചേര്‍ക്കാന്‍ തീരുമാനം. വിരലടയാളം പതിയാത്തവര്‍ക്ക് തീരുമാനം ഉപയോഗപ്പെടുമെന്ന് ആധാര്‍ അതോറിറ്റി വ്യക്തമാക്കി. ജുലൈ ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.
ആധാര്‍കാര്‍ഡ് ആനുവദിക്കുന്നതിനായി വിരലടയാളവും കണ്ണിന്െ ചിത്രവും നിലവില്‍ ആധാര്‍ അതോറിറ്റി ശേഖരിക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മ സംബന്ധമായ അസുഖമുള്ളവരുടെയും കഠിന ജോലികള്‍ ചെയ്യുന്നവരുടെയും പ്രായം ചെന്നവരുടെയും കൈരേഖ കൃത്യമായി പതിയാറില്ല. ഇക്കാരണത്താല്‍ അധാര് നിഷേധിക്കപ്പെടുന്നുവെന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് മുഖവും ആധാര്‍ രേഖകളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം.
എല്ലാവർക്കും പുതിയ സംവിധാനം നിർബന്ധമാക്കില്ലെന്നാണ് സൂചന. വിരലടയാളം പതിയാത്തവര്ക്കാകും മുഖം രേഖയായി നല്‍കേണ്ടി വരിക. ജൂലൈ 1 മുതല്‍ ഈ സംവിധാനം നിലവില്‍ വരും. ആധാര്‍ അതോറിറ്റി ട്വിറ്ററിലൂടെ യാണ് തീരുമാനം അറിയിച്ചത്. ആധാര്‍ സുരക്ഷിതമെല്ലന്നും വിവരങ്ങള്‍ ചോരുന്നു എന്നുമുളള വിമര്‍ശം നിലവനില്‍ ശക്തമാണ്. ആധാറിന്റെ സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതിയില്‍ മറ്റന്നാള്‍ അന്തിമ വാദം ആരംഭിക്കാന്‍ ഇരിക്കുകയുമാണ് . ഇത്തരം ഒരു സാഹചര്യത്തിലാണ് പുതിയ തീരുമാനം.