India
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം മാര്‍ച്ച് 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം മാര്‍ച്ച് 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍
India

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം മാര്‍ച്ച് 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍

Sithara
|
26 May 2018 12:51 PM GMT

കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് പ്ലീനറി സമ്മേളനത്തിന്‍റെ തീയതി നിശ്ചയിച്ചത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം മാര്‍ച്ച് 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍ ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് പ്ലീനറി സമ്മേളനത്തിന്‍റെ തീയതി നിശ്ചയിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന 34 അംഗ സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് പ്ലീനറി സമ്മേളനം ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. ഈ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന പ്രവര്‍ത്തക സമിതിയേയും സമ്മേളനം തെരഞ്ഞെടുക്കും.

എന്നാല്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. നിലവില്‍ കേരളത്തില്‍ നിന്ന് എ കെ ആന്‍റണി മാത്രമാണ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്ളത്. പുതിയ സമിതിയിലും ആന്‍റണി തുടരും. കേരളത്തില്‍ നിന്ന് ഒരു മുതിര്‍ന്ന നേതാവ് കൂടി വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ബിജെപി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്ക് എതിരെ സ്റ്റിയറിംഗ് കമ്മിറ്റി പ്രമേയം പാസാക്കി.

Related Tags :
Similar Posts