India
ജയലളിതക്കിന്ന് എഴുപതാം പിറന്നാള്‍; പ്രതിമ അനാച്ഛാദനം ചെയ്തുജയലളിതക്കിന്ന് എഴുപതാം പിറന്നാള്‍; പ്രതിമ അനാച്ഛാദനം ചെയ്തു
India

ജയലളിതക്കിന്ന് എഴുപതാം പിറന്നാള്‍; പ്രതിമ അനാച്ഛാദനം ചെയ്തു

Muhsina
|
26 May 2018 7:27 PM GMT

രാഷ്ട്രീയത്തിലെ പുതിയ അവതാരങ്ങള്‍ കാറ്റുപോയ ബലൂണ്‍ പോലെയാണെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പരിഹസിച്ചു. തുടര്‍ന്ന് നടത്തിയ ചടങ്ങില്‍, അണ്ണാ ഡിഎംകെയുടെ പുതിയ മുഖപത്രം

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എഴുപതാം പിറന്നാള്‍ ആഘോഷം തുടങ്ങി. അണ്ണാ ഡിഎംകെ ഓഫിസില്‍ സ്ഥാപിച്ച ജയലളിതയുടെ പ്രതിമ മുഖ്യമന്ത്രി എടപ്പാടി പളനി സാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. സര്‍ക്കാറിന്റെ സബ്സിഡി നിരക്കിലുള്ള സ്കൂട്ടര്‍ വിതരണ പദ്ധതി വൈകിട്ട് അഞ്ചരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

രാവിലെ പത്തരയ്ക്കാണ് റായപ്പേട്ടയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് സ്ഥാപിച്ച, ജയലളിതയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തത്. ശേഷം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിമയില്‍ പുഷ്പാര്‍ച്ഛന നടത്തി. എംജിആര്‍ പ്രതിമയ്ക്ക് സമീപത്തായാണ് ജയലളിതയുടെ പ്രതിമയും സ്ഥാപിച്ചത്. ഏഴടി ഉയരമാണ് പ്രതിമയ്ക്കുള്ളത്. രാഷ്ട്രീയത്തിലെ പുതിയ അവതാരങ്ങള്‍ കാറ്റുപോയ ബലൂണ്‍ പോലെയാണെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പരിഹസിച്ചു. തുടര്‍ന്ന് നടത്തിയ ചടങ്ങില്‍, അണ്ണാ ഡിഎംകെയുടെ പുതിയ മുഖപത്രം നമത് അമ്മയുടെ പ്രകാശനവും ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു.

പാര്‍ട്ടി മുഖപത്രമായ നമത് എംജിആര്‍, ദിനകരന്‍ കയ്യടക്കിയതോടെയാണ് പുതിയ പത്രം ആരംഭിയ്ക്കാന്‍ അണ്ണാ ഡിഎംകെ തീരുമാനിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ജയലളിത പ്രഖ്യാപിച്ച വനിതകള്‍ക്കുള്ള സബ്സിഡി സ്കൂട്ടര്‍ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അമ്പത് ശതമാനം സബ്സിഡിയില്‍ ഒരു ലക്ഷം സ്കൂട്ടറുകളാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുക.

Related Tags :
Similar Posts