India
എസ്പി - ബിഎസ്പി സഖ്യം തുടര്‍ന്നേക്കുംഎസ്പി - ബിഎസ്പി സഖ്യം തുടര്‍ന്നേക്കും
India

എസ്പി - ബിഎസ്പി സഖ്യം തുടര്‍ന്നേക്കും

admin
|
26 May 2018 3:34 PM GMT

ബിജെപിക്കെതിരെ വോട്ടുകള്‍ ഒരുകുടക്കീഴിലാക്കുകയെന്നതാണ് ഇരുവരും ലക്ഷ്യമിടുന്നത്. പാര്‍ലമെന്‍റിലും ഒരുമിച്ച് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ എസ്പിയും ബിഎസ്പിയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ചേക്കും. വരാനിരിക്കുന്ന കൈരാനിയ ഉപതിരഞ്ഞെടുപ്പിലും സഖ്യം തുടര്‍ന്നേക്കുമെന്ന സൂചന എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് നല്‍കി. അടുത്തപൊതു തിരഞ്ഞടുപ്പിലും ഈ സഖ്യം തുടരുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ബദ്ധവൈരികളായ എസ് പിയും ബിഎസ്പിയും തിരഞ്ഞെടുപ്പില്‍ ആദ്യമായി ഒന്നിച്ചപ്പോള്‍ വെന്നിക്കൊടി പാറിച്ചത് ബിജെപിയുടെ കോട്ടയായ ഗൊരഖ്പൂരും ഫുല്‍പൂരിലുമാണ്. ഇതോടെയാണ് വരാനിരിക്കുന്ന കൈരാന ഉപതിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന സൂചന എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് നല്‍കിയത്. ഗൊരഖ്പൂരിലേയും ഫുല്‍പൂരിലേയും വിജയത്തെ തുടര്‍ന്ന് അഖിലേഷ് മായാവതിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ബിജെപിക്കെതിരെ വോട്ടുകള്‍ ഒരുകുടക്കീഴിലാക്കുകയെന്നതാണ് ഇരുവരും ലക്ഷ്യമിടുന്നത്. പാര്‍ലമെന്‍റിലും ഒരുമിച്ച് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

പാര്‍ട്ടിക്കകത്ത് അഖിലേഷിന്‍റെ കടുത്ത എതിരാളികള്‍ പോലും വിജയത്തോടെ അഖിലേഷിനെ അനുമോദിച്ചുകൊണ്ട് രംഗത്തെത്തിയത് സഖ്യം തുടരുന്നതില്‍ പാര്‍ട്ടിക്കകത്തും എതിര്‍പ്പില്ലെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം എസ്പിയും ബിഎസ്പിയും തമ്മില്‍ സഹകരിക്കുന്നത് സംസ്ഥാനത്ത് ബിജെപിക്ക് തലവേദനയാകുന്നുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 ലോക്സഭ സീറ്റുകളിലും വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇരു മണ്ഡലങ്ങളിലേയും പരാജയം സമ്മാനിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൈവശം വെച്ച ഗൊരഖ്പൂര്‍ മണ്ഡലം തോറ്റത് പാര്‍ട്ടിയേയും ഇരുത്തിചിന്തിപ്പിക്കും. സംസ്ഥാന ബിജെപി നേതൃത്വത്തില്‍ കേന്ദ്രം അഴിച്ചുപണി നടത്തിയേക്കുമെന്ന സൂചന

Similar Posts