India
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തമാക്കി പ്രതിപക്ഷംസുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തമാക്കി പ്രതിപക്ഷം
India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തമാക്കി പ്രതിപക്ഷം

Subin
|
26 May 2018 5:06 PM GMT

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യസഭയില്‍ കൊണ്ടുവരാനുള്ള കരട് പ്രമേയത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൈമാറി. പ്രമേയത്തില്‍ രാജ്യസഭ കോണ്‍ഗ്രസ് എംപിമാര്‍ ഒപ്പ് വച്ചു.

ഒരിടവേളക്ക് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തെ തന്നെ സമാന നിലപാട് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി ഇക്കാര്യം സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സഭയില്‍ പ്രമേയം കൊണ്ടുവരണമെങ്കില്‍ 50 എംപിമാരുടെ ഒപ്പ് ആവശ്യമാണ്.

രാജ്യസഭയിലെ കോണ്‍ഗ്രസ് എംപിമാര്‍ കരട് പ്രമയത്തില്‍ ഇതിനകം ഒപ്പ് വച്ചിട്ടുണ്ട്. എന്‍സിപി അംഗങ്ങളും ഒപ്പ് വച്ചതായാണ് വിവരം. ഡിഎംകെ അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

ആരോപണങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.

Similar Posts