ബംഗാളില്‍ ന്യൂനപക്ഷം ഇടതിനെ കൈവിട്ടു; തൃണമൂലിനും കോണ്‍ഗ്രസിനും ഒപ്പം നിന്നു
|പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏതാണ്ട് പൂര്‍ണമായും മമതാ ബാനര്‍ജിയക്കൊപ്പം നിന്നു എന്ന് തന്നെ പറയാം. പരമ്പരാഗത മേഖലകളില്‍ സ്ഥിരമായി ലഭിയ്ക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസും നിലനിര്‍ത്തി. എന്നാല്‍ ഇടതു പാര്‍ട്ടികളെ ന്യൂനപക്ഷം പൂര്‍ണമായും കൈവിടുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളില്‍ കണ്ടത്.
പശ്ചിമബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ നേടാനായതാണ് മമതാ ബാനര്‍ജിയ്ക്ക് മികച്ച വിജയം കൊയ്യാന്‍ കഴിഞ്ഞതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. പരമ്പരാഗത മേഖലകളില്‍ സ്ഥിരമായി ലഭിയ്ക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസും നിലനിര്‍ത്തി. എന്നാല്‍ ഇടതു പാര്‍ട്ടികളെ ന്യൂനപക്ഷം പൂര്‍ണമായും കൈവിടുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളില്‍ കണ്ടത്.
പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏതാണ്ട് പൂര്‍ണമായും മമതാ ബാനര്‍ജിയക്കൊപ്പം നിന്നു എന്ന് തന്നെ പറയാം. മുസ്ലീങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലകളില്‍ ഭൂരിഭാഗവും തൃണമൂല്‍ സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. മികച്ച ഭൂരിപക്ഷവും അവര്‍ക്ക് നേടാനായിട്ടുണ്ട്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് അബ്ദുറസാക്ക് മൊല്ല സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന ഭാംഗോറില്‍ ജയിച്ചത് ഇടതുമുന്നണിയോടൊപ്പമുണ്ടായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളും അവരെ കൈവിട്ട് തൃണമൂലിനെ പിന്തുണച്ചതിന് ഉദാഹരണമാണ്. കോണ്‍ഗ്രസ്സാവട്ടെ മാല്‍ഡ, മൂര്‍ഷിദാബാദ് തുടങ്ങിയ അവരുടെ പരമ്പരാഗത ന്യൂനപക്ഷ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് നിലനിര്‍ത്തി. ഇടത് വോട്ടുകള്‍ കൂടി ലഭിച്ചതോടെ അവര്‍ ഈ മേഖലകളില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ എല്ലാ പ്രദേശങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതുമുന്നണിയെ കൈവിടുകയാണുണ്ടായത്. സി.പി.എമ്മും മറ്റ് ഇടതു പാര്‍ട്ടികളും അടുത്തിടെ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാട്ടിറച്ചി കഴിക്കുന്നതിന്റെയും വില്‍ക്കുന്നതിന്റെയുമൊക്കെപ്പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സി.പി.എം കേരള ഘടകം ശക്തമായ നിലപാടെടുത്തപ്പോള്‍ വിരുദ്ധ നിലപാടാണ് ബംഗാള്‍ ഘടകം കൈക്കൊണ്ടത്. പാര്‍ട്ടി നേതാക്കള്‍ ബീഫ് പാര്‍ട്ടികളില്‍ പങ്കെടുക്കരുതെന്നും അത് മതവികാരത്തെ വ്രണപ്പെടുത്തുമെന്നും നിര്‍ദേശം നല്‍കി സവര്‍ണ ഹിന്ദു വികാരത്തിന് ഒപ്പം നില്‍ക്കുന്ന സമീപനം ബംഗാളില്‍ സി.പി.എം സ്വീകരിച്ചു. അന്ന് മമതാബാനര്‍ജി ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണ നല്‍കി രംഗത്തു വന്നു. വെല്‍ഫെയര്‍പാര്‍ട്ടിയടക്കമുള്ളവര്‍ ചേര്‍ന്ന രൂപീകരിച്ച ഗണമോര്‍ച്ചയ്ക്കും ന്യൂനപക്ഷ വോട്ടുകള്‍ കാര്യമായി നേടാനായില്ല. ഫര്‍ക്ക, രത്‍വ, ഭാംഗോര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ നാലായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ കഴിഞ്ഞതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേട്ടം. അതു കൊണ്ടു തന്നെ ഗണമോര്‍ച്ച മത്സരിയ്ക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും ഇടതു പാര്‍ട്ടികള്‍ക്ക് കാര്യമായ ഗുണമൊന്നുമുണ്ടാക്കിയില്ല