മഥുര കത്തുന്നതിനിടെ ഹേമമാലിനിയുടെ സിനിമാ ട്വീറ്റ്; വിവാദമായതോടെ പിന്‍വലിച്ചു
|സ്വന്തം മണ്ഡലമായ മഥുരയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമാ ഷൂട്ടിംഗ് വിശേഷങ്ങള്‍ പോസ്റ്റ് ചെയ്ത എംപി ഹേമമാലിനി വിവാദത്തില്‍
സ്വന്തം മണ്ഡലമായ മഥുരയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമാ ഷൂട്ടിംഗ് വിശേഷങ്ങള്‍ പോസ്റ്റ് ചെയ്ത എംപി ഹേമമാലിനി വിവാദത്തില്‍. മുംബൈയിലെ മാഥ് ദ്വീപില്‍ ഏക് തി റാണിയുടെ ഷൂട്ടിങ്ങിനിടെയുള്ള ചിത്രങ്ങളാണ് എംപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ 21 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണ് ചിത്രം നേരത്തെ തിയ്യറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഹേമമാലിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ചിത്രങ്ങള്‍ പിന്‍ലവിച്ച എംപി മഥുരയിലെ സംഘര്‍ഷത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു.
അക്രമത്തില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റുകളാണ് പിന്നീട് കണ്ടത്. മഥുര വേഗം ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.