India
സ്ത്രീകളോട് മോശം പെരുമാറ്റം: എഎപി എംഎല്‍എ അറസ്റ്റില്‍സ്ത്രീകളോട് മോശം പെരുമാറ്റം: എഎപി എംഎല്‍എ അറസ്റ്റില്‍
India

സ്ത്രീകളോട് മോശം പെരുമാറ്റം: എഎപി എംഎല്‍എ അറസ്റ്റില്‍

Alwyn K Jose
|
26 May 2018 7:53 AM GMT

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയില്‍ ഡല്‍ഹിയില്‍ എഎപി എംഎല്‍എയെ അറസ്റ്റ് ചെയ്തു.

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയില്‍ ഡല്‍ഹിയില്‍ എഎപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. സംഘം വിഹാര്‍ മണ്ഡലം എംഎല്‍എ ദിനേഷ് മൊഹേനിയയെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ത്താ സമ്മേളത്തിനിടെയായിരുന്നു അറസ്റ്റ്. ആരോപണം മൊഹാനിയ നിഷേധിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അരവിന്ദ് കെജ്‍രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. എഎപി എംഎല്‍എമാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

ജല ദൌര്‍ലഭ്യത്തെക്കുറിച്ച് പരാതിയറിയിക്കാനെത്തിയ സ്ത്രീകളോട് എംഎല്‍എയും ഡല്‍ഹി ജല ബോര്‍ഡിന്റെ വൈസ് ചെയര്‍മാനും ദിനേഷ് മൊഹേനിയ മോശമായി പെരുമാറി എന്നാണ് പരാതി. സംഭവത്തില്‍ ബിജെപി നേതൃത്വം ദിനേഷ് മൊഹേനിയക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആരോപണം നിഷേധിച്ച മൊഹേനിയ കാര്യങ്ങള്‍ വിശദീകരിച്ച് വര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. മൊഹേനിയക്കെതിരായ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു. ഇത്തരം അറസ്റ്റിലൂടെ എഎപി എംഎല്‍എമാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കെജ്‍രിവാള്‍ ആരോപിച്ചു. നേരത്തെ എഎപി സര്‍ക്കാര്‍ പാസാക്കിയ 14 ബില്ലുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ എംഎല്‍എയെ കൂടി അറസ്റ്റ് ചെയ്തതോടെ ഡല്‍ഹിയില്‍ എഎപി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള അധികാരത്തര്‍ക്കം ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാവുകയാണ്.

Similar Posts